കഢ അനാഫൊറാ (കൂദാശകര്‍മ്മം) സമര്‍പ്പിക്കുന്നത്.
കുര്‍ബ്ബാനയിലെ ബലിയര്‍പ്പണ ഭാഗത്തെയാണ് അനാഫൊറാ എന്ന് വിളിക്കുന്നത്. യേശുവിന്‍റെ പീഢാനുഭവം, മരണം, ഉത്ഥാനം എന്നിവ സഭ അനുസ്മരിപ്പിക്കുന്നു. ഇതില്‍ 4 പ്രാര്‍ത്ഥനാ വലയങ്ങളുണ്ട്. (മ)പ്രാര്‍ത്ഥനാ യാചന, (യ)കുശാപ്പ (രഹസ്യപ്രാര്‍ത്ഥന) (ര) ഗ്ഹാന്ത പ്രാര്‍ത്ഥന (പ്രണാമജപം) (റ) കാനോന (സ്തുതിഗീതം)
അനാഫോറയില്‍ 4പ്രണാമജപങ്ങള്‍ ഉണ്ട്.
1. ഒന്നാം പ്രണാമജപം: “നമ്മുടെ കര്‍ത്താവായ ദൈവമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന വഴി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും ബലിയര്‍പ്പിക്കാനുള്ള യോഗ്യത യാചിക്കുകയും ചെയ്യുന്നു. സ്നേഹത്തിന്‍റേയും ഐക്യത്തിന്‍റേയും അടയാളമായി പരസ്പരം സമാധാനം ആശംസിക്കുന്നു.
2. രണ്ടാം പ്രണാമജപം: “പിതാവും പുത്രനും” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന വഴി സൃഷ്ടികര്‍ത്താവായ ദൈവത്തിന് “പരിശുദ്ധന്‍ പരിശുദ്ധന്‍” എന്ന് പ്രകീര്‍ത്തിച്ചുകൊണ്ട് ചെയ്യുന്നത് ഓശാന കീര്‍ത്തനം ഇവിടെയാണ് പാടുന്നത്.
3. മൂന്നാം പ്രണാമജപം: ഇതിന്‍റെ ആദ്യഭാഗം (കര്‍ത്താവായ ദൈവമേ...) വി. കുര്‍ബ്ബാനയിലെ സ്ഥാപന വാക്യങ്ങള്‍ക്ക് മുന്പും രണ്ടാമത്തേത് (കര്‍ത്താവേ നീ...) അവയ്ക്കുശേഷവും വരുന്നു. മനുഷ്യവതാരരഹസ്യവും രക്ഷാകര പ്രവര്‍ത്തനങ്ങളും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കുര്‍ബ്ബാന സ്ഥാപനത്തിലെ 4 ഘടകങ്ങള്‍ ഏവയെന്നും നോക്കാം.
(1) യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ പശ്ചാത്തലം, അപ്പം ആശീര്‍വദിക്കുന്പോഴുള്ള മൊഴികള്‍ വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്‍റെരക്തമാണ്.
(2) വീഞ്ഞ് ആശീര്‍വദിക്കുന്പോഴുള്ള മൊഴികള്‍ നിങ്ങളെല്ലാവരും ഇതില്‍ നിന്നും പാനം ചെയ്യുവിന്‍. ഇത് എന്‍റെ രക്തമാണ്.
(3) കല്‍പനയുടെ അനുസ്മരണം. കൂദാശ സ്ഥാപനവാക്യങ്ങള്‍ കേവലം ഒരു ഓര്‍മ്മ പുതുക്കലല്ല. ഭൂതകാല സംഭവത്തെ വര്‍ത്തമാനകാലത്തേയ്ക്ക് സംവഹിക്കാന്‍ കഴിവുള്ള ഒരു അനുസ്മരണമാണ്. (ഇത് എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍)
4. നാലാം പ്രണാമജപം: പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ലോകത്തിലും സഭയിലും നടക്കുന്ന കാര്യങ്ങള്‍ ഇവിടെ അനുസ്മരിക്കുന്നു. തുടര്‍ന്ന് റൂഹാക്ഷണ പ്രാര്‍ത്ഥന കര്‍ത്താവേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നെള്ളി വരട്ടെ. ഇത് ഞങ്ങള്‍ക്ക് കടങ്ങളുടെ പൊറുതിയും, മരിച്ചവരുടെ ഉയിര്‍പ്പിലുള്ള വലിയ പ്രത്യാശയ്ക്കും നിന്നെ പ്രീതിപ്പെടുത്തിയവരുമൊന്നിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ നവമായ ജീവിതത്തിനും കാരണമാകട്ടെ.
(തുടരും...)
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍
ഫാ. ലിന്‍റോ തട്ടില്‍
Post A Comment:
0 comments: