അനില ആന്‍റോ, സേക്രഡ് ഹാര്‍ട്ട് യൂണിറ്റ്
ഒരിടത്ത് ഒരു നോക്കുകുത്തിയും കുടുംബവും താമസിക്കുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടായിരുന്നു അവര്‍ ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നത്. യജമാനന്‍ പറഞ്ഞാല്‍ വെയിലത്ത് അനങ്ങാതെ നില്‍ക്കണം. കാക്IIള്‍ വന്ന് അയാളുടെ തലയില്‍ ഇരിക്കാറുണ്ടായിരുന്നു. അയാള്‍ക്ക് കാക്IIളെ തീരെ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം അയാള്‍ ജോലി ചെയ്യുന്പോള്‍ കുറേ കാക്IIള്‍ വന്ന് അയാളുടെ ശരീരത്തില്‍ ഇരുന്നു. അയാള്‍ക്ക് ദേഷ്യം വന്നു. ഒന്നു വിറപ്പിച്ചപ്പോള്‍ എല്ലാ കാക്IIളും ഓടിപ്പോയി. യജമാനന്‍ നോക്കുകുത്തിക്ക് കൂലി കൊടുക്കാറില്ലായിരുന്നു. ഇയാളെ യജമാനന്‍റെ മകന് ഇഷ്ടമില്ലായിരുന്നു. പാവം നോക്കുകുത്തി അനങ്ങിയാലും മിണ്ടിയാലും ജോലി പോവും. നോക്കുകുത്തി അനങ്ങാതെ എല്ലാ ഉപദ്രവവും ക്ഷമയോടെ സഹിച്ചു. ഒരിക്കല്‍ പിതാവിന്‍റെ വാക്ക് കേള്‍ക്കാതെ രാമു വയലിലേയ്ക്ക് പോയി. വയലിന്‍റെ നടുവില്‍ ഭയങ്കര കാക്IIളുടെ ശല്യമാണ്. അങ്ങനെ നടന്ന് നടന്ന് നടുവിലെത്തിയപ്പോള്‍ അവന്‍ നോക്കുകുത്തിയെ കണ്ടു. കാക്IIളേയും. നോക്കുകുത്തിയുടെ ചുറ്റും കൂട്ടം കുടിയിരിക്കുകയാണ്. രാമു കുറച്ചുദൂരം ചെന്നപ്പോള്‍ കാക്IIള്‍ രാമുവിനെ കണ്ടു. അവിടെയുണ്ടായിരുന്ന എല്ലാ കാക്IIളും രാമുവിന്‍റെ നേരെ പാഞ്ഞു. നോക്കുകുത്തി ഇതൊന്നും കാണുന്നുണ്ടായിരുന്നില്ല. കരച്ചില്‍ കേട്ടപ്പോള്‍ നോക്കുകുത്തി കയറും അഴിച്ച് വേഗം ഓടി. നോക്കുന്പോള്‍ രാമുവിനെ കാക്IIള്‍ ആക്രമിക്കുന്നതാണ് കണ്ടത്. നോക്കുകുത്തി വേഗം ഓടി കാക്IIളെ ഓടിച്ചു. എന്നാലും ചില കാക്IIള്‍ നോക്കുകുത്തിയെയും കൊത്തി. കാലിലും കയ്യിലും തലയിലും കൊത്തി മലര്‍ത്തി. സഹികെട്ടപ്പോള്‍ കാക്IIളെ ചവിട്ടി മലര്‍ത്തി. എല്ലാ കാക്IIളും പോയപ്പോള്‍ നോക്കുകുത്തി രാമുവിനെയും കൂട്ടി വീട്ടിലേയ്ക്ക് പോയി. യജമാനന്‍ നോക്കുകുത്തിയാണ് ഇതെല്ലാം ചെയ്തതെന്ന് വിചാരിച്ച് നോക്കുകുത്തിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനായി മകനോട് ചോദിച്ചു. മകന്‍ നോക്കുകുത്തിയല്ല ഇത് ചെയ്തതെന്നും ഇയാെള ജോലിയില്‍ നിന്ന് പിരിച്ചുവിടണ്ടയെന്നും പറഞ്ഞു. അങ്ങനെ നോക്കുകുത്തി തന്‍റെ പഴയ ജോലി തിരിച്ചെടുത്തു. രാമുവും നോക്കുകുത്തിയും ചങ്ങാതിമാരായി. നോക്കുകുത്തിക്ക് കൂലി കൊടുക്കുകയും ചെയ്തു.
ഇടവകദിന കലാസാഹിത്യമത്സരങ്ങള്‍ 2013 വിഭാഗം ക ~ഒന്നാം സമ്മാനം
Post A Comment:
0 comments: