Pavaratty

Total Pageviews

5,987

Site Archive

ദിവ്യപൂജയില്‍ വിശുദ്ധ യൗസേപ്പിന്‍റെ അനുസ്മരണം

Share it:
തിരുക്കുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ അനുസ്മരണ എല്ലാ ദിവ്യബലിയിലും ഉണ്ടാകണമെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ ഡിക്രി ആവശ്യപ്പെട്ടു. ലത്തീന്‍ ദിവ്യപൂജാക്രമത്തിലെ എല്ലാ സ്തോത്രയാഗ പ്രാര്‍ത്ഥനകളിലും വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമം ചേര്‍ക്കണമെന്നും, അങ്ങനെ തിരുക്കുടംബനാഥന്‍റെ സ്മരണ ആഗോളസഭയില്‍ ഇനിയും സ്ഥിരപ്രതിഷ്ഠനേടണമെന്നും പുതിയ ഡിക്രി, paternas vices-ലൂടെ പാപ്പ ഉദ്ബോധിപ്പിച്ചു. തൊഴിലാളിമദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍, മെയ് 1-ാം തിയതി ആരാധനക്രമകാര്യങ്ങള്‍ക്കും കൂദാശകള്‍ക്കുമായുള്ള വത്തിക്കാന്‍ സംഘത്തോട് പാപ്പ ഫ്രാന്‍സിസാണ് റോമന്‍ കുര്‍ബ്ബാന പുസ്തകത്തിലെ ഈ ഭേദഗതി ആവശ്യപ്പെട്ടത്.

നിലവിലുള്ള നാലു സ്ത്രോത്രയാഗ പ്രാര്‍ത്ഥനകളില്‍ ഒന്നാമത്തേതില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ പേര് ചേര്‍ത്തിട്ടുള്ളതാണ്. എന്നാല്‍ പേര് ചേര്‍ത്തിട്ടാല്ലത്തതും അനുദിനം ഉപോയോഗിക്കുന്നതുമായ 2, 3, 4 സ്തോത്രയാഗ പ്രാര്‍ത്ഥനകളില്‍ ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തോടും, എന്ന ഭാഗം കഴിഞ്ഞ് ‘അവിടുത്തെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിനോടും’ എന്ന് കൂട്ടിച്ചേര്‍ക്കുവാനാണ് വത്തിക്കാന്‍റെ ആരാധനക്രമ-കൂദാശാ കാര്യങ്ങള്‍ക്കായുള്ള സംഘം ജൂണ്‍ 19-ന് ഇറക്കിയ ഡിക്രിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. റോമന്‍ കുര്‍ബ്ബാന പുസ്തകത്തിന്‍റെ നവീകരിച്ച പതിപ്പില്‍, typical text-ല്‍ എത്രയുംവേഗം ഭേദഗതി ചേര്‍ത്ത്, നവീകരണം പ്രയോഗത്തില്‍ വരുത്തേണ്ടതാണെന്നും ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആന്‍റെണി കന്നിസാരെസ് ദേശീയ പ്രാദേശീയ സഭകളോട് അഭ്യര്‍ത്ഥിച്ചു.

മലയാളത്തിലെ ദിവ്യപൂജാക്രമത്തില്‍ ചേര്‍ക്കേണ്ട ഭാഗങ്ങള്‍
a. സ്തോത്രയാഗ പ്രാര്‍ത്ഥന 2
Ref. Pg. 365 of the Roman Missal
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും *അവിടുത്തെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിനോടും അപ്പസ്തോല ഗണത്തോടും....
Ut cum beata Dei Genetrice Virgine Maria, beato Ioseph, eius Spouso, beatis Apostolis ….

b. സ്തോത്രയാഗ പ്രാര്‍ത്ഥന 3
Ref. Pg. 369 of the Roman Missal
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടും, *അവിടുത്തെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിനോടും അനുഗ്രഹീതരായ അപ്പസ്തോലന്മാരോടും...
Cum beatissima Virgine, Dei Genetrice, Maria, cum beato Ioseph, eius Spouso, cum beatis Aspostolis…

c. സ്തോത്രയാഗ പ്രാര്‍ത്ഥന 4
Ref. Pg. 378 of the Roman Missal

ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തോടും *അവിടുത്തെ ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിനോടും അങ്ങയുടെ അപ്പസ്തോലന്മാരോടും...
Cum beata Virgine, Dei Genetrice, Maria cum beato Ioseph eius Spouso, cum Apostolis
* അടിവര ഇട്ടിരിക്കുന്ന ഭാഗങ്ങള്‍ മാത്രമാണ് ഭേദഗതി.
Reported : nellikal, sedoc
Share it:

EC Thrissur

church in the world

Post A Comment:

0 comments: