പാവറട്ടി തീര്‍ത്ഥകേന്ദ്രത്തില്‍ 2013 ജൂണ്‍ 30ാം തിയ്യതി ഞായറാഴ്ച കൂട്ടായ്മ ദിനമായി ആചരിക്കുന്നു. അന്നേദിവസം കാലത്ത് 7.30 ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് പാരിഷ് ഹാളില്‍ പൊതു സമ്മളനവും നടത്തപ്പെടുന്നു. സമ്മേളനത്തില്‍വെച്ച് 2010 13 കാലഘട്ടത്തിലെ കൂട്ടായ്മ ഭാരവാഹികളുടെ യാത്രയയപ്പും പ്രസിഡണ്ടുമാരെ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിക്കുകയും ചെയ്യുന്നു. പ്രസ്തുത സമ്മേളത്തില്‍ റവ. ഫാ. നോബി അന്പൂക്കന്‍ അദ്ധ്യക്ഷത വഹിക്കുന്നു. തൃശ്ശൂര്‍ അതിരൂപത കുടുംബക്കൂട്ടായ്മ ഡയറക്ടര്‍ റവ. ഫാ. ലോറന്‍സ് തൈക്കാട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. സമ്മേളനാനന്തരം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ഓരോ കൂട്ടായ്മയിലേയും 7 ഭാരവാഹികളും ഈ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രത്യേകം താല്‍പര്യപ്പെടുന്നു. (ആകെ 280 ഭാരവാഹികള്‍)
Navigation
Post A Comment:
0 comments: