പൊതുവിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണസമ്മേളനം സംഘടിപ്പിക്കുമെന്ന് കാത്തലിക് യൂണിയന്‍-കെ.സി.വൈ.എം. അതിരൂപതാ ഡയറക്ടര്‍ ഫാ. ജിയോ കടവി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചയ്ക്ക് 1.30ന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ ന്യൂനപക്ഷക്കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. മാര്‍ റാഫേല്‍ തട്ടില്‍, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ്ബ് പാലക്കാപ്പിള്ളി, എ.കെ.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം തുടങ്ങിയവര്‍ പ്രസംഗിക്കും. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കണക്കാക്കുമ്പോള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളെ മുഴുവനായും ഒറ്റ യൂണിറ്റായി കണക്കാക്കുന്നത് അനീതിയാണെന്ന് ഫാ. ജിയോ കടവി ആരോപിച്ചു. സ്‌പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം പി.എസ്.സി. വഴി മതിയെന്ന സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍, അണ്‍എയ്ഡഡ് സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്കിനുള്ള ശാശ്വത പരിഹാരം ഏകീകൃത സിലബസ്സാണ്. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പി.ഐ. ലാസര്‍, ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്‌സന്‍, കാത്തലിക് യൂണിയന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോര്‍ജ്ജ്, കെ.സി.വൈ.എം. പ്രസിഡന്റ് ആന്‍േറാ തൊറയന്‍ തുടങ്ങിയവരും പങ്കെടുത്തു.
Navigation
Post A Comment:
0 comments: