ബ. വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനക്കുശേഷം ട്രസ്റ്റി ശ്രീ. റ്റി. എല്‍. മത്തായി സ്വാഗതമാശംസിച്ചു. 17.03.2013 ലെ പ്രതിനിധിയോഗ റിപ്പോര്‍ട്ടും, 2013 മാര്‍ച്ച് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
പള്ളിക്കുളം വൃത്തിയാക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച കാര്യങ്ങളെപ്പറ്റിയും മറ്റു നടപടികളെകുറിച്ചും ആലോചിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനും തീരുമാനിച്ചു.
പള്ളി നടയുടെ വടക്ക് കിഴക്കേ മൂലയില്‍ പ്ലാറ്റ് ഫോം കെട്ടിയതിന് പടിഞ്ഞാറ് ആസ്പത്രി നില്‍ക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് വി. യൗസേപ്പിതാവിന്‍റെ മരണം ചിത്രീകരിക്കുന്ന രൂപങ്ങള്‍ സ്ഥാപിക്കുന്നതിന് ഒരു വിശ്വാസി വെച്ച അപേക്ഷ പള്ളിയുടെ നിര്‍ദ്ദേശപ്രകാരം സ്ഥാപിക്കുന്നതിന് അനുവദിച്ചു.
വി. യൗസേപ്പിതാവിന്‍റെ രൂപക്കൂടിലിരിക്കുന്ന രൂപം 6’”വലുപ്പത്തില്‍ പള്ളി മണ്ഡപത്തില്‍ ഇപ്പോള്‍ നെല്ലു പെട്ടി ഇരിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിനുവേണ്ടി ഒരു വിശ്വാസി യോഗത്തില്‍ വെച്ച അപേക്ഷ പള്ളിയില്‍ നിന്ന് കൊടുക്കുന്ന നിര്‍ദ്ദേശാനുസരണം വെയ്ക്കുന്നതിന് അനുവദിച്ചു.
അള്‍ത്താരയില്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന 2 കൂടുകളില്‍ വി. അന്തോണീസിന്‍റേയും, വി. അല്‍ഫോന്‍സാമ്മയുടേയും രൂപങ്ങള്‍ വെയ്ക്കുന്നതിന് തീരുമാനിച്ചു.
ലോക്കറ്റുകളുടെ വില നിര്‍ണ്ണയം ആഴ്ചയില്‍ ഒരിക്കല്‍ നിശ്ചയിക്കുന്നതിന് തീരുമാനിച്ചു.
പള്ളി കോന്പൗണ്ടില്‍ മേലില്‍ പരസ്യബോര്‍ഡുകള്‍ വെക്കുന്നതിന് പ്രതിനിധിയോഗത്തിന്‍റെ അനുമതി വാങ്ങിക്കേണ്ടതാണെന്ന് തീരുമാനിച്ചു.
പാലയൂര്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പള്ളിയില്‍ നിന്ന് കൊടുത്തുവരുന്ന ഭക്ഷണത്തിന് ചെലവാകുന്ന സംഖ്യ അടുത്തവര്‍ഷം മുതല്‍ അരമനയില്‍ നിന്ന് വാങ്ങിക്കുന്നതിന് തീരുമാനിച്ചു.
സ്കൂള്‍ പണിക്ക് ആവശ്യമായ ഫണ്ട് ഇടവകക്കാരില്‍ നിന്ന് കടം വാങ്ങിക്കുന്നതിനും ആവശ്യമെങ്കില്‍ മാത്രം ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നതിനും തീരുമാനിച്ചു.
Post A Comment:
0 comments: