കനകതാരമായ് കനക പുഷ്പമായ്
ഒളിമിന്നി നില്‍ക്കുന്ന അല്‍ഫോണ്‍സ
സ്നേഹത്തിന്‍ മാതൃകയായ് ബാല്യത്തിന്‍ വഴികാട്ടിയായ്
വെളിച്ചം പകരുന്നു അല്‍ഫോന്‍സ
സഹനത്തിന്‍ മാലാഖയിവള്‍
വിജ്ഞാനത്തിനു പറവയവള്‍
ബാല്യത്തില്‍ തിരുമാതൃകയായ്
കര്‍മ്മല സൂനം അല്‍ഫോന്‍സ
തന്‍മൃദുമേനി എരിതീയില്‍ എരിയിച്ച്
പ്രകാശനിര്‍ഭരമാം മുഖം വികൃതമാക്കി
യേശുവിന്‍ മണവാട്ടിയാകാന്‍ കൊതിച്ച്
സഹനങ്ങളൊട്ടേറെ സഹിച്ചതയ്യോ
യേശുവിനെ സ്വന്തമാക്കിയവളാകാന്‍
യേശു സ്വന്തമാക്കയവളാകാന്‍
സഹിച്ചവളേറെ കഷ്ടതകളും
ബാല്യജിവീതത്തില്‍ പോലും അനുഭവിക്കാത്ത
അമ്മ തന്‍ മാതൃസ്നേഹം
സ്നേഹത്തോടെ ഏറ്റുവാങ്ങിയതും അവളുടെ
വളര്‍ത്തമ്മയുടെ പക്കല്‍ നിന്ന്
പഠിപ്പിച്ചമ്മ സ്നേഹവും എളിമയും
അമ്മതന്‍ അമ്മിഞ്ഞപ്പാലിനേക്കാള്‍ ശക്തിയോടെ
വിലപിച്ചവള്‍ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട്,
യേശുവേ.. എന്നെ അങ്ങയുടെ മണവാട്ടിയാക്കണേ
സ്നേഹം എന്ന പൂവിന്‍റെ ഇതളായ
കാരുണ്യത്തില്‍ നിന്നും വിടര്‍ന്നവള്‍ അല്‍ഫോന്‍സ
ഉഷകാലനക്ഷത്രമായ് മാറിയ
ഭാരത സഭയുടെ മാണിക്യം ഇവള്‍ അല്‍ഫോന്‍സ
പകയും വിദ്വേഷവും മായ്ച്ചുകൊണ്ട്
ജീവിതം നിര്‍മ്മലമാക്കിയവള്‍ അല്‍ഫോന്‍സാ
കാരുണ്യവും സ്നേഹവും കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്ന
ലോകത്തിന്‍ മാതൃകയിവള്‍ അല്‍ഫോന്‍സ
നാഥന്‍റെ സ്നേഹത്തില്‍ ലയിച്ചു ചേര്‍ന്ന്
നാഥനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചു
വേദന വരുന്പോള്‍ യേശുവിനെ കാത്തിരുന്നു
ജീവന്‍റെ ജീവനായ യേശുവിനെ കാത്തിരുന്നു
കുഞ്ഞുങ്ങളെ സ്നേഹിച്ച് വിജ്ഞാനം പകര്‍ന്ന്
മതിവരുവോളം പുണര്‍ന്നിരുന്നു
സന്തോഷത്തോടെ ആമോദത്തോടെ
യേശുവിനെ വരവേല്‍ക്കാന്‍ അവള്‍ കാത്തിരുന്നു
യാചകരെ വെറുംകയ്യോടെ പറഞ്ഞയക്കാതെ
അവള്‍ ഭക്ഷണം വിളന്പി സ്നേഹിക്കും
സഹനത്തിന്‍ മാലാഖയായ് പറന്നുയര്‍ന്നവള്‍
വിജ്ഞാനത്തില്‍ നിറദീപം തെളിച്ചവള്‍
സ്നേഹിച്ചവള്‍ വിണ്ണിനെയും മനുഷ്യരെയും
മണല്‍ത്തരികളെപോലും
ദൈവത്തെ സ്നഹിച്ചവള്‍ ദൈവം സ്നേഹിക്കുന്നവള്‍
ഭാരത സഭയ്ക്ക് മണിമുത്ത് ഭാരതസഭയുടെ മാണിക്യം
കാറ്റിനേയും കടലിനെയും അതിയായി സ്നേഹിച്ചവള്‍
പൂന്തോട്ടത്തിലെ ഉദ്യാന ദേവതയാണിവള്‍
ആകാശത്തിലെ സുന്ദര മാലാഖയാണിവള്‍
വിശുദ്ധയായ സഹനത്തിന്‍ മാലാഖേ
വിശുദ്ധയായ അല്‍ഫോന്‍സാമ്മേ
ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമേ
കാക്കണമേ സകലരേയും അങ്ങ് ഞങ്ങളുടെ മദ്ധ്യസ്ഥ
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്
ഈശോയുടെ കൈപിടിച്ച് മണവാട്ടിയായി
സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയര്‍ന്ന മാലാഖേ
കാക്കണമേ എന്നെന്നും...
ഇടവകദിന കലാസാഹിത്യമത്സരങ്ങള്‍ 2013 വിഭാഗം ക ~ഒന്നാം സമ്മാനം
Post A Comment:
0 comments: