അള്‍ത്താരകളിലെ പൂപ്പാത്രങ്ങള്‍ക്ക് അടുത്തകാലം വരെ പറഞ്ഞിരുന്നത് വെന്താസ എന്നായിരുന്നു. ഇത് ഒരു ഇറ്റാലിയന്‍ പദമാണ്. കപ്പിംഗ് ഗ്ലാസ്സ് എന്നാണ് ഇതിന്‍റെ അര്‍ത്ഥം. വായു വലിച്ചുകളഞ്ഞ് ശരീരത്തില്‍ ഒട്ടിച്ച് രക്തം വലിച്ചെടുക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പാത്രത്തിന്‍റെ പേരാണിത്. പില്‍ക്കാലത്ത് പൂക്കള്‍ വയ്ക്കാനുള്ള പാത്രമെന്ന അര്‍ത്ഥം കൈവന്നു.
സ്റാപ്പ് : പണം സൂക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മലാളികള്‍ ഈ പദം പ്രയോഗിച്ചിരുന്നു. സാറോപ്പാ എന്നതിന് നാണയടിക്കുന്നവന്‍ ലോഹങ്ങള്‍ ഉരുക്കി സാധനങ്ങള്‍ നിര്‍മ്മിക്കുന്നവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. തട്ടാന്മാരെ സ്രപ്പായാ എന്നാണ് പറയുക. സ്രാപ്പ് എന്നതിന് ലോഹങ്ങള്‍ ഉരുക്കുന്ന മൂശ പണിയുന്ന സ്ഥലം എന്നിങ്ങനെ അര്‍ത്ഥമുണ്ട്. സ്രാപ്പാ എന്നത് മലയാളത്തില്‍ രൂപം മാറി സ്രാപ്പ് എന്നായി.
റത്താള്‍ : ദേവാലയത്തില്‍ അള്‍ത്താരയുടെ പിന്നില്‍ ഭിത്തിയോട് ചേര്‍ന്ന് മരംകൊണ്ടോ കല്ലുകൊണ്ടോ നിര്‍മ്മിക്കുന്ന ശില്‍പ സുഭഗമായ പശ്ചാത്തലമാണ് റത്താള്‍. രൂപങ്ങളോ പടങ്ങളോ വെയ്ക്കാനുള്ള അലമാരിപോലെയാണിത്. ആദിമകാലത്ത് തിരുശേഷിപ്പു വയ്ക്കാനുള്ള പെട്ടിയായിരുന്നു. പിന്നീടത് രൂപങ്ങള്‍ വയെക്കാനുള്ള അനേകം അറകളുള്ള അലമാരിയായി.
മേരിറാണി മഠം, പാവറട്ടി.
Post A Comment:
0 comments: