കാല്വരിയുടെ ഉയരങ്ങളില് പിടഞ്ഞുമരിക്കുന്ന സമയത്ത് യേശു ഉരുവിട്ട സപ്തവാക്യങ്ങളില് പലരേയും ആകര്ഷിച്ചത് “പിതാവേ ഇവര് ചെയ്യുന്നതെന്താണെന്ന് ഇവര് അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ” എന്നതാണ്. വലിയ ഹൃദയമുള്ളവര്ക്കേ ഇതിനു കഴിയൂ. ക്രിസ്തുവിന്റെ പ്രാര്ത്ഥനയ്ക്ക് മറ്റൊരു വ്യാഖ്യാനം “പിതാവേ ഇവര് അന്ധരാണ്. ഇവരോട് പൊറുക്കണമേ” എന്നുമാവാം. ക്രിസ്തുവിന്റെ കാഴ്ചപാടില് ധാരാളം അന്ധരുണ്ട്. യഹൂദര്ക്ക് ഒരു രാജാവ് ജനിച്ചെന്നറിഞ്ഞപ്പോള് തന്നെ നശിപ്പിക്കാന് ഉത്തരവിട്ട ഹെറാദേസ് അന്ധനായിരുന്നു. തന്നെ കെണിയിലകപ്പെടുത്താന് ശ്രമിച്ച ഫരിസേയരും നിയമജ്ഞരും അന്ധരായിരുന്നു. തനിക്കെതിരെ ഉപചാപം നടത്തിയ കയ്യപ്പാസ് അന്ധനായിരുന്നു. അന്യായവിധി പ്രഖ്യാപിച്ച പീലാത്തോസ്, തന്നെ അതിക്രൂരമായി തല്ലിത്തകര്ത്ത, കുരിശിലേറ്റിയ റോമന് പടയാളികള് അന്ധരായിരുന്നു. ഇവരെ എല്ലാവരേയും മനസ്സില് കണ്ടുകൊണ്ടാണ് പ്രാര്ത്ഥിച്ചത് “പിതാവേ, ഇവരെല്ലാം അന്ധരാണ് ഇവരോട് പൊറുക്കണമേ” എന്ന്
നമുക്കിതിന് കഴിയുമോ മറ്റുള്ളവരോട് ക്ഷമിച്ചതിന്റെ കുരിശ് നിന്റെ തോളിലുണ്ടോ കരുണകാണിച്ചതിന്റെ മുള്ക്കിരീടം നിന്റെ ശിരസ്സിലുണ്ടോ മറ്റുള്ളവന്റെ മുന്പില് എളിമപ്പെടേണ്ടി വന്നതിന്റെ അടിപ്പാടുകള് നിന്റെ ശരീരത്തിലുണ്ടോ ഇതെല്ലാം പേറിക്കൊണ്ട് “ഞാന് ക്ഷമിച്ചിരിക്കുന്നു’’ എന്ന് പറയുന്ന വിശാലതയാണ് ജൂണ് മാസ ഹൃദയവണക്കം.
എല്ലാവര്ക്കും നന്മനേരുന്നു.
എല്ലാവര്ക്കും നന്മ നേര്ന്നുകൊണ്ട്. .;
നിങ്ങളുടെ സ്വന്തം
നോബി അച്ചന്.
Post A Comment:
0 comments: