ദൈവസ്നേഹം വിട്ടകന്ന് ധൂര്‍ത്തനായ് തീരും
മര്‍ത്യ ജന്മം തേടിയെത്തും നിത്യമാം സ്നേഹം
സ്നേഹത്താല്‍ ധൂര്‍ത്തനാകും താതന്‍ ഹൃദയം
തിരുഹൃദയം ദിവ്യസ്നേഹത്തിന്‍ തീരാസങ്കേതം
കാല്‍വരികുന്നില്‍ മരക്കുരിശില്‍
കുന്തത്താല്‍ നിന്‍ ഹൃദയം പിളര്‍ന്നീടവെ
നിന്‍ തിരുഹൃദയത്തിന്‍ കാരുണ്യമൊക്കെയും
ജീവനായ് ദൈവസ്നേഹമായ് നിറഞ്ഞൊഴുകി
ദാഹത്താല്‍ എന്നരികെ വന്നീടുകില്‍ ഞാന്‍
വചനത്താല്‍ നിങ്ങള്‍ തന്‍ ദാഹമടക്കാം
മരുഭൂമിയാകും ഹൃദയങ്ങളില്‍ ഞാന്‍
ജീവജലത്തില്‍ അരുവികള്‍ തീര്‍ക്കാം
Post A Comment:
0 comments: