ജെമിന്‍ ജോസഫ്, സെന്‍റ് റാഫേല്‍ യൂണിറ്റ്
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് പരസ്പരം സ്നേഹിക്കാനും ഐക്യത്തില്‍ വളരാനും വേണ്ടിയാണ്. ഒരു സുഹൃത്തുപോലുമില്ലാത്ത മനുഷ്യവ്യക്തികള്‍ വിരളമാണ്. അതുപോലെതന്നെയാണ് ജീവിത വിജയത്തിലെത്താന്‍ ഒരു കൂട്ടുകാരന്‍റെയാ കൂട്ടുകാരിയുടെയാ സഹായം ലഭിക്കാത്തവരും. തന്‍റെ ഉറ്റ സുഹൃത്തിനോട് സന്തോഷവും ദുഃഖവും കൈമാറി കഴിഞ്ഞിരുന്ന നല്ല കാലങ്ങള്‍ എവിടെപ്പോയ് മറഞ്ഞു?
ഇപ്പോള്‍ നാം കടന്നുപോകുന്നത് ഇന്‍റര്‍നെറ്റ് യുഗത്തിലാണ്. സേഷ്യല്‍ മീഡിയകളായ ഫെയ്സ് ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിലാണ് നമ്മുടെ യുവതീയുവാക്കളിലധികവും സമയം പോക്കുന്നത്. കണ്ടുപരിചയം പോലുമില്ലാത്ത, വ്യക്തമായ ഫോട്ടോപോലും കാണിക്കാത്ത സുഹൃത്തുക്കളുടെ വലയങ്ങളിലാണ് നമ്മുടെ യുവതലമുറ. ഒരു പരിചയവുമില്ലാത്ത പല തരക്കാരായ മനുഷ്യരെയാണ് നമ്മുടെ യുവതലമുറ വിശ്വസിക്കുന്നതും കൂട്ടുകാരാക്കുന്നതും ചാറ്റ് ചെയ്യുന്നതും. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ഈ സൗഹൃദക്കണ്ണികളിലെ അംഗങ്ങളാണെന്ന് നാം മറക്കരുത്.
ഇങ്ങനെ പരിചയപ്പെടുന്ന പലരും നമുക്ക് അപരിചിതരാണ്. വിശാലമായ അര്‍ത്ഥത്തില്‍ ഇക്കാര്യങ്ങളൊക്കെ ശരിതന്നെ. പക്ഷേ പിന്നീട് നാം പതിക്കുന്ന ചതിക്കുഴികളുടേയും വലകളുടേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഈ സൗഹൃദങ്ങളെമുഴുവന്‍ വിശ്വസിക്കാന്‍ പറ്റില്ല. പക്ഷേ ഇതുപറഞ്ഞാല്‍ പലരും പറയും ഇങ്ങനെയൊക്കെയല്ലേ ഓരോരുത്തരേയും പരിചയപ്പെടുന്നത് എന്ന്. ഇങ്ങനെയുള്ള പല ഉറപ്പുകളും തെറ്റാണെന്ന് പിന്നീട് നാം തിരിച്ചറിയും.
പിതാവായ ദൈവത്തിന്‍റെ പ്രത്യേകമായ സ്നേഹബന്ധമാണ് മാതാപിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നമുക്ക് ലഭിക്കുന്നത്. ഈ ബന്ധങ്ങള്‍ വിശുദ്ധവും നിര്‍മ്മലവുമാണ്. അത് തിരിച്ചറിയാതെയാണ് നാം പുതിയ ബന്ധങ്ങള്‍ തേടുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? എങ്ങനെ ദൈവപാതയിലേയ്ക്ക് തിരിച്ചുവരും? ഇതിനെല്ലാമുള്ള ഉത്തരം നമ്മുടെ കൈവശം തന്നെയുണ്ട്. ദൈവസ്നേഹത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു യുവതലമുറ വളര്‍ന്നു വരാന്‍ പ്രാര്‍ത്ഥിക്കാം.
Post A Comment:
0 comments: