ലിജോ കണ്ണനായ്ക്കല്, സേക്രഡ് ഹാര്ട്ട് യൂണിറ്റ്
‘‘ടാ.. എഴുന്നേല്ക്ക്. സമയം ഒന്പതായി.” അമ്മയുടെ ഈ വാക്കുകള് കേട്ടാണ് ബിജു കണ്ണുതുറന്നത്. ‘‘ആ അമ്മേ ഒരഞ്ച് മിനിറ്റ് കൂടി.” ഉറക്കച്ചടവോടെ അവന് മറുപടി പറഞ്ഞു. ‘‘ഇവന് ഇന്ന് എങ്ങോട്ടും തെണ്ടാന് പോകുന്നില്ലേ” ബിജുവിന്റെ പപ്പ ആക്രോശിച്ചു കൊണ്ട് ചോദിച്ചു. ‘‘നിങ്ങളൊന്ന് മിണ്ടാതെ നിന്നേ... അവന് അപ്പുറത്തുണ്ട്,” അമ്മ മറുപടി പറഞ്ഞു. രാവിലെതന്നെ തുടങ്ങി ശല്യം. ബിജു പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു. ‘‘ഞാന് പറയുന്നതാണ് കുറ്റം. അവന് ചെയ്യുന്നതല്ല. അവനെക്കുറിച്ച് എന്തൊ ക്കെ സ്വപ്നം കണ്ടതാ. ഡോക്ടറാക്കണം, എഞ്ചിനിയറാക്കണം. പോട്ടെ അവനിഷ്ടപ്പെട്ടു പഠിച്ച കോഴ്സില് തന്നെ എത്ര ജോലി സാധ്യതയുണ്ട്. അതൊന്നും അന്വേഷിക്കാതെ ചുരുണ്ടുകൂടി കിടക്കാ. പത്തിരുപത്തിനാല് വയസ്സായി. രണ്ടുകൊല്ലംകൂടി കഴിഞ്ഞാല് ഞാന് റിട്ടയേര്ഡാവും. ഇവന്റെ ഗതി എന്താവുമോ എന്തോ” പപ്പ നെടുവീര്പ്പിട്ടുകൊണ്ട് പറഞ്ഞു. ‘‘ഒക്കെ ശരിയാകുമെന്ന നമ്മുടെ മകനല്ലേ. ദൈവം അവനെക്കുറിച്ച് എന്തെങ്കിലും പദ്ധതി ഒരുക്കിയിട്ടുണ്ടാകുമെന്നേ. നിങ്ങള്ക്ക് ഓഫീസില് പോകാന് നേരമായില്ലേ, എനിക്കും പോകാന് സമയമായി. നമുക്കൊരുമിച്ചിറങ്ങാം.” അമ്മ പപ്പയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ശരിയാ സമയമായി. ‘‘ഈ കുരുത്തംകെട്ടവനെ ഉപദേശിച്ചു വായിലെ വെള്ളം വറ്റുമെന്നല്ലാതെ യാതൊരു ഉപകാരവുമില്ല. വാ ഇറങ്ങാം.” പപ്പ തുടര്ന്നു. ‘‘ടാ ബിജു ഭക്ഷണം മേശപ്പുറത്ത് വെച്ചിട്ടുണ്ട്. ഞങ്ങളിറങ്ങുകയാണ്.” പപ്പയും മമ്മിയും പോയി എന്നുറപ്പായതിനുശേഷം ബിജു എഴുന്നേറ്റു. ഇങ്ങനെ ഓര്ത്തു ഹോ! എന്തൊരു ജീവിതം. വീട്ടിലാണെങ്കില് പപ്പയും അമ്മയും പുറത്തിറങ്ങിയാല് നാട്ടുകാരുടെ വക ടാ നിനക്ക് പണിയൊന്നും ആയില്ലേ ഞാന് പറഞ്ഞ കോഴ്സ് ചെയ്യായിരുന്നില്ലേ... ഞാന് പറഞ്ഞത് കേള്ക്കാമായിരുന്നില്ലേ... ഒരു നൂറു കൂട്ടം ചോദ്യങ്ങള് ഹോ.. മടുത്തു. പല്ലുതേയ്ക്കലും ഭക്ഷണം കഴിക്കലും മറ്റും കഴിഞ്ഞ് അവന് കന്പ്യൂട്ടറില് ഇന്റര്നെറ്റും ഫേസ്ബുക്കുമായി നേരം കളഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള് അവന്റെ ഒരു കൂട്ടുകാരന്റെ ഫോണ് വന്നു. ‘‘ടാ നീ ഇപ്പോള് എവിടെയാ” കൂട്ടുകാരന് ചോദിച്ചു. ‘‘ഞാനോ ഞാന് ഭയങ്കര ബിസിയാ.. എന്താ കാര്യം” കുറച്ചു ഗൗരവത്തോടെ ബിജു ചോദിച്ചു. ‘‘നിന്റെ ബ്ലഡ് ഗ്രൂപ്പ് ബി. പോസിറ്റീവ് അല്ലേ” കൂട്ടുകാരന് ചോദിച്ചു. ‘‘അതേ അതിനെന്താ”? ബിജുവിനൊന്നും മനസ്സിലായില്ല. ‘‘ഹോ ഭാഗ്യം. നീ ഒരുപകാരം ചെയ്യുമോ. യൂണിറ്റി ഹോസ്പിറ്റലിലേയ്ക്ക് ഒന്നു വരണം. അത്യാവശ്യമാണ്” കൂട്ടൂകാരന് ദയനീയ ഭാവത്തില് പറഞ്ഞു. ‘‘നിനക്ക് വേറെ പണിയില്ലേ. നീ ഫോണ് വെച്ച.” ബിജു ദേഷ്യത്തോടെ പറഞ്ഞു. ‘‘ടാ പ്ലീസ് എന്റെ ബന്ധുവിന്റെ മോള്ക്കാ. അവള് കോളേജില് നിന്ന് വരുന്ന വഴിയ്ക്ക് ഒരു ആക്സിഡന്റുണ്ടായി. കുറേയധികം രക്തം വാര്ന്നു പോയി. ഇപ്പോള് കഇഇഡ വിലാണ്”. കൂട്ടുകാരന് സ്വല്പം വിഷമത്തോടെ പറഞ്ഞു. ‘‘പെണ്കുട്ടിയ്ക്കാണോ. ഞാന് അല്പം തിരക്കിലാണ്. എന്നാലും വരാം” എന്നുപറഞ്ഞ് അവന് ഫോണ് വെച്ചു. പെട്ടന്നെന്ന് തന്നെ കുളിച്ച് നല്ല ഡ്രസ്സ് ധരിച്ച് ഹോസ്പിറ്റലിലേയ്ക്ക് യാത്രയായി. രക്തം നല്കിയതിനുശേഷം ബിജു ചായകുടിക്കുന്നതിനുവേണ്ടി ഹോസ്പിറ്റലിനു പുറത്തിറങ്ങി. അപ്പോള് പോളിയോ ബാധിച്ച ഒരു ബാലന് അവന്റെ അടുത്തുവന്ന് ലോട്ടറി ടിക്കറ്റ് നീട്ടി ഒരു ടിക്കറ്റെടുക്കാന് അവനോട് അപേക്ഷിച്ചു. ബാലന്റെ അവസ്ഥകണ്ട് അവന്റെ മനസ്സലിഞ്ഞു. ‘‘ലോട്ടറിയൊന്നും വേണ്ട. ഇത് വെച്ചാ” എന്ന് പറഞ്ഞ് അവന് പോക്കറ്റില് നിന്നും 100 രൂപ എടുത്ത് ബാലന് കൊടുത്തു. അപ്പോള് ആ ബാലന് പറഞ്ഞു ‘‘വേണ്ട ചേട്ടാ, ചേട്ടന് ലോട്ടറിയെടുത്താല് മതി.”ബാലന് 40 രൂപ യെടുത്ത് ബാക്കി 60 രൂപയും ലോട്ടറി ടിക്കറ്റും അവനു കൊടുത്ത് സന്തോഷത്തോടെ ചാടിചാടി നടന്നകന്നു. ബിജുവിന് ഇത് ഒരു വലിയ പാഠമായിരുന്നു. അവന് ചിന്തിച്ചു. വികാലംഗനായ ഈ ബാലന് എത്ര സന്തോഷത്തോടെയാണ് ജീവിതത്തെ നോക്കിക്കാണുന്നത്. എനിക്കാണെങ്കില് നല്ല വീടും സുഖസൗകര്യങ്ങളും എല്ലാമുണ്ടായിട്ടും അത് പോരാതെ ജീവിതത്തെപ്പഴിച്ചുകൊണ്ട് അലസമായി കഴിയുന്നു. ഇങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടിരുന്ന അവന്റെ ചുമലിലേയ്ക്ക് ഒരു കൈവന്നു പതിച്ചു. അത് അവന്റെ കൂട്ടുകാരനായിരുന്നു. ‘‘നിന്നെ ഞാന് എവിടെയൊക്കെ നോക്കി. അവള്ക്ക് ഓര്മ്മ വന്നു. വാ കണ്ടിട്ടുപോകാം” കൂട്ടുകാരന് പഞ്ഞു. ‘‘വേണ്ടടാ ഞാന് പോയിട്ട് പിന്നെ വരാം.” ‘‘ഓ സോറി. നീ തിരക്കിലായിരുന്നവല്ലേ”കൂട്ടുകാരന് തുടര്ന്നു. ബിജു അവനെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു നീങ്ങി.

Post A Comment:
0 comments: