Pavaratty

Total Pageviews

5,987

Site Archive

ഓര്മ്മകളിലൂടെ ഒരു നവംബര്

Share it:
ഫെസ്റ്റിന് ഫ്രാന്സീസ്, ഹോളി ക്രോസ്സ് യൂണിറ്റ്


പഴുത്തിലകള് പച്ചിലകളോട് പലതും ഓര്മ്മപ്പെടുത്തുന്ന കാലം. മരണമെന്ന മഹാസത്യത്തിലൂടെ കടന്നുപോയ പ്രിയപ്പെട്ടവരെ ഓര്ക്കാനുള്ള ദിനങ്ങള്... ജീവിതത്തിന്റെ പോര്മുഖങ്ങള് മരണത്തിന്റെ അഴിമുഖങ്ങളെ അഭിമുഖീകരിക്കുന്ന ദിവസങ്ങള്. മഹാസാഗരത്തിലേയ്ക്ക് ഒരു ജലതുള്ളിപോലെ അലിഞ്ഞു പോകണമെന്ന ബോധ്യം മറ്റൊരിക്കലുമില്ലാത്ത വിധം നമ്മുടെ കാല്പാദങ്ങളെ മണല്ത്തരികളാല് വേദനിപ്പിക്കുന്ന നിമിഷങ്ങള്.
ജനിച്ചവരെല്ലാം ഒരു നാള് മരിക്കും എന്ന ബോധ്യം ഓരോ വ്യക്തിയുടേയും മനസ്സില് ഉണ്ടായിരിക്കേണ്ടതാണ്. ഇത് പരിശുദ്ധമായ ജീവിതം നയിക്കാന് പ്രചോദനമേകുന്നു. മരണാനന്തരജീവിതത്തിന് നാം ഇപ്പോള് തന്നെ ഒരുങ്ങി ജീവിക്കണം. മരണത്തിലൂടെ ആത്മാവും ശരീരവുമുള്ള മനുഷ്യന് തന്റെ ശരീരത്തെ വെടിഞ്ഞ് ആത്മാവിന്റെ അനശ്വരതയിലേയ്ക്ക് പ്രവേശിക്കുന്നു. ചെയ്യണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നത് പാപമാണെന്ന തിരിച്ചറിവിന്റെ ബോധത്തിലേയ്ക്കാണ് നാം മിഴിതുറക്കേണ്ടത്. പ്രിയപ്പെട്ടവരെ അടക്കിയ ശവകുടീരങ്ങള്ക്ക് അരികില് നില്ക്കുന്പോള് നമ്മുടെ മനസ്സില് ഓടിയെത്തുന്ന ഓര്മ്മകള് നിരവധിയാണ്. നിശ്ചലമായ ശരീരങ്ങള്ക്ക് മുന്നില് പുഷ്പങ്ങളും മെഴുകുതിരികളും പ്രാര്ത്ഥനകളുമര്പ്പിക്കുന്പോള് നാം നമ്മുടെ ഭൂതകാലത്തിലേയ്ക്ക് ഒരു ആത്മപരിശോധന നടത്തേണ്ടതാണ്.
പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും മരണം കടന്നുവരാം. നന്നായി ചെലവഴിച്ച ദിവസം സുഖനിദ്ര ലഭിക്കുന്നതുപോലെ നന്നായി പൂര്ത്തിയാക്കിയ ജീവിതം സന്തോഷകരമായ മരണം പ്രദാനം ചെയ്യുന്നു. മരണത്തിലൂടെ നന്മചെയ്തവര് രക്ഷാവിധിയുടെ ഉയിര്പ്പിനായും തിന്മചെയ്തവര് ശിക്ഷാവിധിയുടെ ഉയിര്പ്പിനായും തെരഞ്ഞെടുക്കപ്പെടുന്നു. സ്വര്ഗ്ഗരാജ്യം നന്മചെയ്തവര്ക്കായി കാത്തിരിക്കുന്നു.
കുഴിമാടങ്ങളിലേയ്ക്ക് യാത്ര ചെയ്യണ്ടവരാണ് നാമെല്ലാവരുമെന്ന ചിന്ത ഭൗതിക ജീവിതത്തെ കുറച്ചുകൂടി ദൈവോന്മുഖമാക്കും. നല്ലതു പ്രവര്ത്തിച്ചാല് നല്ലഫലവും ദുഷ്ടത പ്രവര്ത്തിച്ചാല് ചീത്ത ഫലവും ലഭിക്കുമെന്നത് പ്രകൃതിയും ജീവിതവും നമ്മെ പഠിപ്പിക്കുന്ന വലിയ പാഠമാണ്.
മരണം ദൈവസന്നിധിയിലേയ്ക്ക് ഉള്ള ഒരു മടക്കയാത്രയാണ്. അവിടെ 16 എന്നോ 60 എന്നോ വേര്തിരിവില്ല.
ജിവിതത്തെക്കുറിച്ച് ചിന്തിക്കുന്പോഴാണ് അതിന്റെ മഹത്വം നമുക്ക് മനസ്സിലാകുന്നത്. മരണത്തെക്കുറിച്ചുള്ള ചിന്ത നമ്മെ ഭയപ്പെടുത്തുന്നതും അതുകൊണ്ടാണ്. മരണം ഒരു ഇലകൊഴിയുന്നതുപോലെയാണ്. മരിച്ച വിശ്വാസികളെ ഓര്മ്മിപ്പിക്കുന്ന ഈ മാസത്തില് നമ്മുടെ ജീവിതത്തെ മാനസാന്തരത്തിലേയ്ക്ക് അടുപ്പിച്ചുകൊണ്ട് നിത്യജീവനെ ലക്ഷ്യമാക്കി നമുക്ക് ജീവിക്കാം. മരിച്ചുപോയ പ്രിയപ്പെട്ടവര്ക്കുവേണ്ടി നമുക്ക് തീക്ഷ്ണമായി പ്രാര്ത്ഥിക്കാം.
Share it:

EC Thrissur

feature

News

ലേഖനം

Post A Comment:

0 comments: