Pavaratty

Total Pageviews

5,987

Site Archive

പൊന്നക്കം :

Share it:
 ഉയിര്‍പ്പുനാളിന്‍റെ തിയ്യതി കണ്ടെത്താനുള്ള നന്പറാണ് പൊന്നക്കം. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ നന്പര്‍ എന്ന് പറയും. ഈ നന്പറിന്‍റെ പ്രാധാന്യം പ്രമാണിച്ചാണ് ഈ പേരുണ്ടായത്.
പൂശ്ബശ്ലാമ്മാ : സമാധാനത്തില്‍ വസിക്കുക എന്നാണ് ഈ സുറിയാനി ശൈലിയുടെ അര്‍ത്ഥം. കുര്‍ബാനാനന്തരം വൈദികന്‍ ബലിപീഠത്തോട് യാത്ര പറഞ്ഞുകൊണ്ട് ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ആദ്യവാക്കുകളാണിവ. പൂശബശ്ലാമ്മ ചൊല്ലുക എന്നാല്‍ വിടപറയുക എന്നര്‍ത്ഥം.
പ്രസിദേന്തി :തിരുനാള്‍ നോട്ടീസുകളില്‍ സ്ഥിരം കാണുന്ന പദമാണിത്. അദ്ധ്യക്ഷന്‍, പ്രസിഡണ്ട് എന്നിവയ്ക്ക് തുല്യമാണ് ഈ പദം. തിരുനാള്‍ പ്രസിദേന്തി എന്നാല്‍ തിരുനാള്‍ നടത്തുന്നവന്‍ എന്നാണ് ഉദ്ദേശിക്കുന്നത്. മേല്‍നോട്ടം വഹിക്കല്‍മാത്രമല്ല പണംമുടക്കല്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു.
                                                                                മേരിറാണി മഠം, പാവറട്ടി
Share it:

EC Thrissur

പൊരുള്‍ തേടി ഉത്ഭവം തേടി

Post A Comment:

0 comments: