Pavaratty

Total Pageviews

5,984

Site Archive

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം?

Share it:
ഭാവി തലമുറകള്ക്കും ഭൂമിയില് നന്നായി ജീവിക്കാന് കഴിയുന്നതിനുവേണ്ടി അതിനെ അതിന്റെ ജീവശാസ്ത്രപരമായ നിയമങ്ങളോടും വര്ഗ്ഗങ്ങളുടെ വൈവിധ്യത്തോടും സ്വാഭാവിക സൗന്ദര്യത്തോടും കുറഞ്ഞുകൊണ്ടിരിക്കുന്ന വിഭവങ്ങളോടും കൂടെ പരിപാലിക്കണം. അങ്ങനെ ചെയ്യുന്പോള് സൃഷ്ടിയെ സംബന്ധിച്ച ദൈവപരിപാലനം നാം നിറവേറ്റുകയാണ്. ജീവയോഗസ്ഥാനമായി നാം അതിനെ സംരക്ഷിക്കണം.
പരിസ്ഥിതിയെ നാം എങ്ങനെ കൈകാര്യം ചെയ്യണം?
ഉല്പത്തിപുസ്തകത്തില് ദൈവം പറയുന്നു സന്താനപുഷ്ടിയുള്ളവരായി പെരുകുവിന് ഭൂമിയില് നിറഞ്ഞ് അതിനെ കീഴടക്കുവിന്. കടലിലെ മത്സ്യങ്ങളുടേയും ആകാശത്തിലെ പറവകളുടേയും ഭൂമിയില് ചരിക്കുന്ന സകല ജീവികളുടേയുംമേല് നിങ്ങള്ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ. (ഉല്പ. 1: 28) ഭൂമിയുടെമേല് ആധിപത്യമുണ്ടായിരിക്കുകയെന്നതിന് അജീവസജീവ പ്രകൃതിയെ, മൃഗങ്ങളേയും സസ്യവൃക്ഷാദികളെയുമെല്ലാം തന്നിഷ്ടംപോലെ കൈക്കാര്യം ചെയ്യാന് വ്യവസ്ഥാതീതമായ അവകാശമുണ്ടെന്ന് അര്ത്ഥമില്ല. മനുഷ്യന് ദൈവത്തിന്റെ ഛായയില് സൃഷ്ടിക്കപ്പെട്ടവനാകയാല് അജപാലകനെപ്പോലെയും കാര്യസ്ഥനെപ്പോലെയും ദൈവത്തിന്റെ സൃഷ്ടപ്രപഞ്ചം പരിപാലിക്കണം. എന്തെന്നാല് ബൈബിളിലെ പ്രഥമ ഗ്രന്ഥത്തിന് ഇങ്ങനെ പറയുന്നു. ഏദന് തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്ത്താവ് മനുഷ്യനെ അവിടെയാക്കി.
മൃഗങ്ങളോട് എങ്ങനെയാണ് പെരുമാറേണ്ടത്?
മൃഗങ്ങള് നമ്മുടെ സഹജീവികളാണ്. നാം അവയെ സംരക്ഷിക്കണം. ദൈവം അവയുടെ അസ്ഥിത്വത്തില് സന്തോഷിച്ചതുപോലെ നാം അവയില് സന്തോഷിക്കുകയും വേണം.
മൃഗങ്ങളും ദൈവത്തിന്റെ സചേതന സൃഷ്ടികളാണ്. അവയെ പീഢിപ്പിക്കുകയും അത് സഹിക്കാന് അവയെ അനുവദിക്കുകയും ഉപകാരമില്ലാതെ അവയെ കൊല്ലുന്നതും പാപമാണ്. എന്നാലും മനുഷ്യര് മൃഗങ്ങളോടുള്ള സ്നേഹം മനുഷ്യരോടുള്ള സ്നേഹത്തിനുമുകളില് പ്രതിഷ്ഠിക്കരുത്.
ഒത്തിരി സ്നേഹത്തോടെ
ഫാ. ഷോണ്സണ് ആക്കാമറ്റത്തില്
(റഫറന്സ്: യുവജന മതബോധനഗ്രന്ഥം)


Share it:

EC Thrissur

കൊച്ചച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

1 comments:

  1. വ്യാഖ്യാനിച്ച് പറഞ്ഞാലേ മനസിലാകൂ എന്നുള്ള ഇത്തരം വചനങ്ങൾ തനെയെല്ലേ ഇപോ കാണുന്ന മനുഷ്യരുടെ അധിബുദ്ധിക്കും കാരണം

    "സന്താനപുഷ്ടിയുള്ളവരായി പെരുകുവിന് ഭൂമിയില് നിറഞ്ഞ് മറ്റുള്ള സഹജീവികൽക്കും, പരിതസ്ഥിതിക് വേണ്ടിയും എന്തെങ്കിലും ഗുണമുള്ളത് ചെയ്യുവിൻ . കടലിലെ മത്സ്യങ്ങളുടേയും ആകാശത്തിലെ പറവകളുടേയും ഭൂമിയില് ചരിക്കുന്ന സകല ജീവികളുടേയും കൂടെ ഒരു അഗത്വം നിങ്ങൾക്കും ഉണ്ടായിരിക്കെട്ടെ"

    ഇങ്ങനെയാണെങ്കിൽ ബുദ്ധി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിക്ക് പോലും പ്രകൃതിയോടും സഹജീവികളോടും സ്നേഹവും,വാത്സല്യവും കൂടുകയെല്ലേ ഉള്ളൂ .....

    മനുഷ്യൻ ഒന്നാമ്മൻ ,പ്രകൃതി രണ്ടാമ്മൻ ഇതിൽ എത്ര മാത്രം സത്യമുണ്ട്
    മനുഷ്യനെയും പ്രകൃതിയെയും കുറിച്ച് ചിന്തിക്കുകയന്നെങ്കിൽ പ്രകൃതി മനുഷ്യനെ ആശ്രയിക്കുന്നതിനെക്കാൾ ഏറെ മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നു.
    ഇല്ലെങ്കിലും പ്രകൃതി നിലനിൽക്കും. എന്നാൽ, പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല. .......

    വിശുദ്ധ ഫ്രാൻസിസിനെ നമ്മുക്ക് ഓർമ്മിക്കാം

    പ്രകൃതിയ്ക്ക് അപ്പുറം ഒരു ആദ്ധ്യാത്മീയതയില്ല... ശിശുവിനെ പോലെ മരത്തോടും പക്ഷികളോടും കിന്നാരം പറയാനുള്ള ലാളിത്യം തന്നെയാണ് ആദ്ധ്യാത്മീയതയുടെ ഏറ്റവും വലിയ തെളിവ്, സിംഹാസനതിലിരുന്നു കൊണ്ടോ ശുഭവസ്ത്രം കൊണ്ടോ ആരും ആത്മീയനാവുന്നില്ല, ഒരിക്കലും!.......

    ReplyDelete