ബ. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം കൈക്കാരന് ശ്രി.ടി. വി. ദേവസ്സി സ്വാഗതം ആശംസിച്ചു. സെപ്റ്റംബര് മാസത്തിലെ റിപ്പോര്ട്ടും 2013 ആഗസ്റ്റ് , സെപ്റ്റംബര് മാസത്തിലെ വരവുചെലവുകണക്കും, 2013ലെ തിരുനാള് കണക്കും വായിച്ച് ചര്ച്ച ചെയ്ത് പാസ്സാക്കുകയുണ്ടായി. സെപ്റ്റംബര് മാസത്തില് ഹാജരാകാതിരുന്ന മൂന്ന് അംഗങ്ങള് സത്യപ്രതിജ്ഞ ചെയ്യുകയുണ്ടായി. സാധാരണഗതിയില് പ്രതിനിധിയോഗം 11 മണിയോടുകൂടി അവസാനിപ്പിക്കുവാന് തീരുമാനിച്ചു.
തിരുനാള് ചെലവുകള് വര്ദ്ധിച്ചുവരുന്നതിന് പരിഹാരം കാണുവാനായി അദ്ധ്യക്ഷന് ചര്ച്ച ക്ഷണിക്കുകയുണ്ടായി. ടി ചര്ച്ചയില് പ്രധാനപ്പെട്ട കാര്യങ്ങള് നവംബര് മാസത്തില് കുടുംബസമ്മേളനങ്ങളില് ചര്ച്ചചെയ്തതിനുശേഷം ഡിസംബര് മാസത്തിലെ പ്രതിനിധിയോഗത്തില് തീരുമാനമെടുക്കാമെന്ന് അദ്ധ്യക്ഷന് അറിയിച്ചു. നവംബര് മാസത്തിലെ കുടുംബസമ്മേളനങ്ങളില് ചര്ച്ചചെയ്യേണ്ടതായ കാര്യങ്ങള് ചുവടെ ചേര്ക്കുന്നു.
ച്ച തിരുനാള് ദീപാലങ്കാരങ്ങള്ക്ക് സ്പോണ്സര്മാര് വരികയാണെ ങ്കില് സ്വീകരിക്കേണ്ടതുണ്ടോ
ച്ച തിരുനാളിന് പ്രസുദേന്തിമാരെ ഏര്പ്പാടാക്കേണ്ടതുണ്ടോ
ച്ച നീരീക്ഷണ ക്യാമറ ഉദ്ദേശം 2 ലക്ഷം രൂപ ചെലവ് ചെയ്ത് സ്ഥാപിക്കേണ്ടതുണ്ടോ മെയിന്റനന്സ,് നീരീക്ഷണ ഉദ്യോ ഗസ്ഥന് എന്നിവ വേണ്ടതുണ്ടോ
തിരുനാളിന് ബാരിക്കേഡ് കെട്ടുന്നതിലേയ്ക്ക് ചെലവ് വര്ദ്ധിച്ചുവരുന്നതിനാല് മേല്നോട്ടം വഹിക്കുന്നതിന് കമ്മിറ്റിയെ ഏര്പ്പാടാക്കുവാന് തീരുമാനിച്ചു.
പള്ളിയും മുഖമണ്ഡപവും അലങ്കരിക്കുന്നതിന് തിരുനാള് വഴിപാടായി പൂക്കള് ലഭിക്കുന്നത് പരമാവധി ചെലവ് കുറച്ച് സ്ഥാപിക്കുവാന് ഇടവകാംഗങ്ങളായ ആര്ട്ടിസ്റ്റുകളെ ഉള്പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുവാന് തീരുമാനിച്ചു.
വരവുചെലവ് കണക്ക് പ്രതിനിധിയോഗത്തില് ഹാജരാക്കുന്നതോടൊപ്പം ഓഡിറ്റ് റിപ്പോര്ട്ടും ഉണ്ടാകേണ്ടതാണെന്ന് തീരുമാനിച്ചു.
യുവജനസംഗമത്തിന്റെ ചെലവിലേയ്ക്ക് 6700 രൂപ അനുവദിച്ചു.
പള്ളിനടയില് രാത്രികാലങ്ങളില് വെളിച്ചം ലഭിക്കുന്നതിനുവേണ്ട ലൈറ്റുകള് സ്ഥാപിക്കുന്നതിന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി.
പാങ്ങ് പാവറട്ടി റോഡുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള സര്വ്വേയെക്കുറിച്ച് അന്വേഷിക്കുന്നതിന് ജണഉ ഓഫീസുമായി ബന്ധപ്പെടുവാന് കൈക്കാരന്മാരെ ചുമതലപ്പെടുത്തി.
ബുധനാഴ്ചകളില് അള്ത്താരയുടെ മുകളിലുള്ള ആര്ച്ച് ലൈറ്റുകള് തെളിയിക്കുവാന് തീരുമാനിച്ചു.
പാരിഷ് വോയ്സില് കുടുംബക്കൂട്ടായ്മകളിലെ വാര്ത്തകള് ഉള്ക്കൊള്ളിക്കുവാന് തീരുമാനിച്ചു.
സെക്രട്ടറി
Navigation
Post A Comment:
0 comments: