കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി അംഗങ്ങള്ക്കും ഓരോ കൂട്ടായ്മയുടേയും പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്ക്കുമായി അര്ദ്ധദിന സെമിനാര് നടന്നു. സെപ്റ്റംബര്‍ 22ാം തിയ്യതി നടന്ന സെമിനാറില് റവ. ഫാ. ജെയ്സണ് മാറോക്കി ക്ലാസ്സ് നയിച്ചു. ബഹു. വികാരിയച്ചന് അദ്ധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളത്തില് കേന്ദ്രസമിതി കണ്വീനര് ഡോ. ഇ. ഡി. ജോണ് സ്വാഗതമാശംസിക്കുകയും, സെക്രട്ടറി ശ്രീ. സി. കെ. ജോസ് മാസ്റ്റര് നന്ദി പറയുകയും ചെയ്തു. കൂട്ടായ്മകളില് നാം അനുഭവിക്കുന്ന സ്നേഹം പ്രാവര്ത്തികമായി പങ്കുവെയ്ക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടായ്മകളില് പരസ്പരം അറിയുന്നതിനും അംഗീകരിക്കുന്നതിനും കൂടുതല് സന്ദര്ഭങ്ങള് ഒരുക്കുന്നതിന്റെ സാധ്യതകളും ബ. മാറോക്കിയച്ചന് പ്രത്യേകം അവതരിപ്പിക്കുകയുണ്ടായി.
Navigation
Post A Comment:
0 comments: