സിജോ വര്‍ഗ്ഗീസ്, ഫാത്തിമ മാത യൂണിറ്റ്
ഈശോയുടെ ഉത്ഥാനത്തിനുശേഷം 2013 വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഇതേവരെ എത്രപേരാണ് അവിടുത്തെ യഥാര്‍ത്ഥത്തില്‍ സ്പര്‍ശിച്ചിട്ടുള്ളത്? നാം അമ്മയുടെ ഉദരത്തില്‍ ഉരുവായ കാലം മുതലേ നമ്മുടെ ഉള്ളില്‍ ഈശോ വാഴുന്നു. ഇത്രയും വര്‍ഷക്കാലം നാം ഈ ഭൂമിയില്‍ ജീവിച്ചു. എപ്പോഴെങ്കിലും ഈശോയെ ഒന്ന് സ്പര്‍ശിക്കാന്‍ ആഗ്രഹിച്ചുവോ
സഹിക്കുവാനും ത്യജിക്കുവാനും തയ്യാറുണ്ടെങ്കില്‍ മാത്രമേ ഈശോയെ സ്പര്‍ശിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെ സ്പര്‍ശിക്കാത്ത അമ്മമാരുണ്ട്. രണ്ടു വയസ്സുവരെ സ്നേഹത്തിന്‍റെ അമൃത് ഊട്ടിനല്‍കേണ്ട അമ്മമാര്‍ രണ്ടുമാസം ആകുന്പോഴേയ്ക്കും കുഞ്ഞിനുള്ള കുപ്പിപാല്‍ വേലക്കാരിയുടെ കയ്യില്‍ കൊടുത്തേല്‍പ്പിച്ച് തങ്ങളുടേതായ ജോലിതിരക്കുകളിലേയ്ക്ക് മടങ്ങുന്നു. സ്നേഹസ്പര്‍ശനം ലഭിക്കാത്ത മക്കള്‍ പിന്നീട് മാതാപിതാക്കളുടെ മരണനേരത്തുപോലും കാണില്ല. അന്നേരം മക്കള്‍ തിരക്കിലായിരിക്കും. മരണവിവരം അറിയിക്കുന്ന ഫോണ്‍കോള്‍ മുതല്‍ ഒന്നാം ചരമവാര്‍ഷികമടക്കംവരെയുള്ള കാര്യങ്ങള്‍ ഇവന്‍റ് മാനേജ്മെന്‍റിനെ ഏല്‍പിച്ച് പീലാത്തോസ് കണക്കെ കൈകഴുകി തുടച്ച് പാന്‍റ്സിന്‍റെ പോക്കറ്റില്‍ തിരുകി നടക്കും.
സ്പര്‍ശനം ഓരോ ജീവിതത്തേയും കീഴ്മേല്‍ മറിക്കുന്നു. ഓരോരുത്തര്‍ക്കും നടക്കേണ്ടതായ വഴി വളരെ കൃത്യമായി കാണിച്ചു തരുന്നു. ഉത്ഥിതനായ ഈശോ നമ്മോടൊത്ത് ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്തിട്ടും നാം ആരും തന്നെ ഈശോയെ സ്പര്‍ശിക്കുന്നില്ല. എമ്മാവുസിലേയ്ക്ക് പോകുന്ന ശിഷ്യന്മാരെപാലെ നാം അവിടുത്തെ സ്പര്‍ശിക്കുവാന്‍ തയ്യാറാകാത്തിടത്തോളം കാലം ഈശോ നമ്മെ സ്പര്‍ശിക്കും എന്ന് കരുതേണ്ടതില്ല. ആന്തരീകമായ ഒരു തപിക്കലും ഉപേക്ഷിക്കലും വിട്ടുനല്‍കലുമെല്ലാം ആവശ്യമുണ്ട് നമ്മുടെ സ്പര്‍ശനത്തിന്. ഈ നോന്പുകാലത്തില്‍ ഈശോയെ സ്പര്‍ശിക്കുവാന്‍ നമുക്ക് പരിശ്രമിക്കാം. ഈശോയുട സൗഖ്യപ്പെടുത്തലുകളിലെല്ലാം സ്പര്‍ശനത്തിന്‍റെ സുഖം ഉള്ളതായി സുവിശേഷങ്ങളില്‍ കാണാന്‍ സാധിക്കും. കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്തുന്പോഴും അന്ധരുടെ കണ്ണുകളില്‍ സ്പര്‍ശിച്ച് നഷ്ടപ്പെട്ട അവരുടെ കാഴ്ച വീണ്ടെടുത്ത് നല്‍കുന്പോഴും കൈശോഷിച്ചവനെ സുഖപ്പെടുത്തിയപ്പോഴും ജായ്റോസിന്‍റെ മരിച്ചുപോയ മകളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടു വരുന്പോഴും നായിനിലെ വിധവയുടെ മകനെ കിടത്തിയിരുന്ന ശവമഞ്ചത്തിന്മേല്‍ തൊട്ട് ഉയിര്‍പ്പേകിയതും, 18 വര്‍ഷമായി നിവര്‍ന്നു നില്‍ക്കുവാന്‍ സാധിക്കാത്ത വിധം കൂനിപോയ സ്ത്രീയുടെ കൂന് കൈകള്‍വെച്ച് സൗഖ്യപ്പടുത്തി നല്‍കിയതുമൊക്കെ ദൈവത്തിന്‍റെ കരസ്പര്‍ശം ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ദൈവം അടിവരയിട്ട് ഉറപ്പിക്കുന്നതായിട്ട് മനുഷ്യമക്കള്‍ മനസ്സിലാക്കുന്നതിനുവേണ്ടിയാണ്. ജീവിതഭാരം നിമിത്തം നിവര്‍ന്നു നില്‍ക്കുവാന്‍ വയ്യാത്തവിധം കൂനിപ്പോയവരായിരിക്കാം നമ്മളോരോരുത്തരും. ഇവിടെ വേണ്ടത് ഒരു ദൈവസ്പര്‍ശനം മാത്രമാണ്. മരുന്നോ ലേപനൗഷധമോ അല്ല ദൈവത്തിന്‍റെ വചനമാണ് ആ കരസ്പര്‍ശനമാണ് നമ്മെ സൗഖ്യപ്പെടുത്തുന്നത് എന്ന ബോധ്യത്തിലേയ്ക്ക് നാം ഇനിയും വളരേണ്ടിയിരിക്കുന്നു
ഏീറ ഠീൗരവ സാധ്യമാകണമെങ്കില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള വിടവ് നികത്തപ്പെടണം. ഉള്ളില്‍ വസിക്കുന്ന ദൈവത്തെ മനസ്സിലാക്കണം. മൈക്കല്‍ ആഞ്ചലോയുടെ മനോഹരമായ ഒരു ചിത്രം നാം പലരും കണ്ടിട്ടുണ്ടാകാം. മേഘപാളികളില്‍ക്കിടയിലൂടെ നീണ്ടു വരുന്ന ദൈവത്തിന്‍റെ ചൂണ്ടുവിരലും അത് എത്തിപിടിക്കുവാന്‍ ശ്രമിക്കുന്ന ആദവും. ഇവര്‍ രണ്ടിനും ഇടയില്‍ വളരെ കൃത്യമായ ഒരു അകലം ചിത്രകാരന്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ഒരു എനര്‍ജി ഗ്യാപ്പാണ്. വല്ലാത്ത ആകര്‍ഷകത്വം ഉള്ള ഒരു വിടവാണത്. ഈ ആകര്‍ഷണവലയത്തിനെ മറികടന്നാല്‍ മാത്രമേ ഏീറ ഠീൗരവ സാധ്യമാവുകയുള്ളൂ. സക്കേവൂസിനെപ്പോലെ മരത്തിന്‍ മുകളില്‍ നിന്ന് താഴേയ്ക്കിറങ്ങി വരുവാന്‍ നാം തയ്യാറാകണം. ജായ്റോസിന്‍റെ മകളെ ഉയിര്‍പ്പിക്കുവാനായി പോകുന്ന യാത്രക്കിടയിലെ തിക്കിലും തിരക്കിലും പെട്ടിട്ടുകൂടി ഈശോയുടെ പിന്നാന്പുറത്തൂകൂടെ വന്ന് അദ്ദേഹത്തിന്‍റെ വസ്ത്രത്തിന്‍റെ വിളുന്പില്‍ സ്പര്‍ശിച്ച സ്ത്രീയുടെ രോഗം സുഖപ്പെടുത്തിയവാനാണ് യേശു. 12 വര്‍ഷമായി രക്തസ്രാവം മൂലം സമൂഹം ദുഷിച്ചവള്‍ എന്നു മുദ്രകുത്തിയവളാണ് ഒരു ചെറിയ സ്പര്‍ശനം കൊണ്ട് രോഗസൗഖ്യം നേടിയത്. പത്രോസ് തന്നെ തള്ളിപറയുമെന്നറിഞ്ഞിട്ടും അവന്‍റെ കാലുകഴുകി ചുംബിച്ചവനാണ് ഈശോ. യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും പെസഹാ ഭക്ഷണമേശമേല്‍വെച്ച് കാല്‍വരിയില്‍ ഒഴുക്കാനിരിക്കുന്ന തിരുരക്തത്തില്‍ അപ്പം മുക്കി യൂദാസിന്‍റെ നാവില്‍ വെച്ച് നല്‍കിയവനാ ഈശോ, സ്പര്‍ശനത്തിന്‍റെ അനന്ത സാധ്യതകള്‍ക്ക് കടലിനേക്കാള്‍ ആഴം ഉണ്ടെന്ന് ഈശോ സുവിശേഷങ്ങളിലൂടെ നമ്മെ പഠിപ്പിച്ചു. തന്നെ മൂന്നുപ്രാവശ്യം തള്ളി പറഞ്ഞ പത്രോസ്സിനോട് ഉത്ഥാനത്തിനു ശേഷം ഈശോ ചോദിക്കുകയാ ഒന്നല്ല മൂന്നു പ്രാവശ്യം “യോഹന്നാന്‍റെ പുത്രനായ ശിമയോനെ നീ എന്നെ സ്നേഹിക്കുന്നുവോ” എന്തുകൊണ്ടാ ഈശോ മൂന്നു പ്രാവശ്യം ഇങ്ങനെ ചോദിച്ചത്. ഗെദ്സമെന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനക്കുശേഷം തന്നെ പിടികൂടാനായി വന്ന ഫരിസേയരുടേയും പുരോഹിത പ്രമാണികളുടേയും മുന്നില്‍ വെച്ച് പ്രധാന പുരോഹിതന്‍റെ സേവകന്‍റെ ചെവി വാളുകൊണ്ട് ഛേദിച്ചുകളഞ്ഞവനാ പത്രോസ്. മുറിച്ചുമാറ്റപ്പെട്ട ചെവി ഈശോ തല്‍സ്ഥാനത്തുവെച്ച് തന്നെ സുഖപ്പെടുത്തി നല്‍കി. തനിക്ക് ഗുരുവിനോട് ഗാഢമായ സ്നേഹമുണ്ടെന്ന് കാണിക്കുവാനും മറ്റുള്ളവരുടെ മുന്നില്‍ ആളാകുവാനും ഉള്ള പത്രോസ്സിന്‍റെ തിടുക്കം മനസ്സിലാക്കിയ ഈശോ പിന്നീട് അവനെ ശാസിച്ചു. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് കരുതി പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യരെല്ലാം ഭയപ്പെട്ട് ഓടിയൊളിച്ചു. പത്രോസിന്‍റെ ധൈര്യം ചോര്‍ന്നുപോയി. പിന്നെ ഈശോ പത്രോസ്സിനെ കാണുന്നത് ഉത്ഥാനത്തിനു ശേഷമാണ്. കൂടെയുണ്ടെന്നു കരുതിയ പലരും ഈശോയെ തൊട്ടിട്ടില്ലയെന്ന യാഥാര്‍ത്ഥ്യം പത്രോസിലൂടെയാവണം ഈശോ കൂടുതല്‍ അനുഭവിച്ചിരിക്കുക. അതുകൊണ്ടു തന്നെ ഈശോ ആവര്‍ത്തിച്ചു ചോദിക്കുന്നു, “യോഹന്നാന്‍റെ പുത്രനായ ശിമയോനെ നീ എന്നെ സ്നേഹിക്കുന്നുവോ” സ്നേഹിക്കുക എന്നു വെച്ചാല്‍ അതിന്‍റെ ആന്തരീകാര്‍ത്ഥം തൊടുക എന്നതാണ്. “നീ എന്നെ തൊടുന്നുവോ” ഈശോ നാം ഓരോരുത്തരോടും ചോദിക്കുന്നതും ഇതു തന്നെയാണ്. “ഉവ്വ് കര്‍ത്താവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നെ തൊടുന്നു” എന്നു പറയുവാന്‍ നമുക്ക് സാധിക്കണം ഈശോയെ തള്ളിപ്പറഞ്ഞതും വേദനിപ്പിച്ചതും ആയ അതേ നാവു കൊണ്ടു തന്നെ അവിടുത്തേയ്ക്ക് സാക്ഷ്യം നല്‍കുവാനും സ്തുതി പറയുവാനും നന്ദിയേകുവാനും നമുക്ക് കഴിയണം. ഈ നോന്പുകാലം ഇത്തരം ഒരു തിരുത്തലിലേയ്ക്ക് നമ്മെ നയിക്കുമെന്ന് പ്രത്യാശിക്കാം.

Post A Comment:
0 comments: