സെന്റ്‌ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ നാളെ ആചരിക്കും. രാവിലെ 5നും 7നും വിശുദ്ധ കുര്‍ബാന. പത്തിന് നടക്കുന്ന തിരുനാള്‍ റാസയ്ക്ക് ഫാ. ആന്റണി അമ്മുത്തന്‍ മുഖ്യകാര്‍മ്മികനാകും. ഫാ. സിന്‍േറാ പൊറത്തൂര്‍ സന്ദേശം നല്‍കും. ഫാ.റോയ് മൂത്തേടത്ത് സഹകാര്‍മ്മികനാകും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം, സൗജന്യ നേര്‍ച്ചയൂട്ട് എന്നിവയുണ്ടാകും. വൈകീട്ട് 5നും ഏഴിനും ദിവ്യബലി. വിവിധ സമുദായങ്ങളില്‍ നിന്നുള്ള തേര് എഴുന്നള്ളിപ്പുകള്‍ രാത്രി പത്തിന് ദേവാലയത്തിലെത്തി സമാപിക്കും. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും നടക്കും.
Navigation
Post A Comment:
0 comments: