സി. കെ. ജേക്കബ്ബ്, ഇന്‍ഫന്‍റ് ജീസസ്സ്
എല്ലാം നിന്‍ ദാനമല്ലേ
എന്‍റേതായി എനിക്കൊന്നുമില്ല
സര്‍വ്വവും പങ്കിടാന്‍ സോദരര്‍ക്കേകാന്‍
നാഥാ നിന്‍ മനമേകീടുക
നല്‍കുംതോറും വര്‍ദ്ധീച്ചീടും
നഷ്ടമായ്ത്തീരും പിടിച്ചുവെച്ചാല്‍
നിറഞ്ഞ മനസ്സോടെ നല്‍കിടുകില്‍
നന്മകളാല്‍ നാഥന്‍ അനുഗ്രഹിക്കും
വലതു കൈ നല്‍കുന്പോള്‍ ഇടതുകൈ അറിയാതെ
ഔദാര്യമോടെ നീ നല്‍കിയെന്നാല്‍
അമര്‍ത്തി കുലുക്കി നിറച്ചളന്ന്
അവിടുന്ന് മടിയില്‍ ഇട്ടുതരും
സന്പത്തും സമയവും കഴിവുകളും
സര്‍വ്വതും ദാനമായ് ഏകിടേണം
സര്‍വ്വേശ്വരന്‍ നിനക്കേകിയതുപോല്‍
അപരന് നീയും ഏകീടേണം
Post A Comment:
0 comments: