പ്രിയമുള്ളവരെ,
നമ്മെ സംബന്ധിച്ചിടത്തോളം മാര്ച്ച് മാസം വളരെയേറെ പ്രത്യേകതകളുള്ള ഒരു മാസമാണ്. മാര്ച്ച് 19നാണ് നമ്മുടെ ഇടവക മദ്ധ്യസ്ഥനായ മാര് യൗസേപ്പിതാവിന്റെ മരണത്തിരുനാള്. ആദ്യമേതന്നെ തിരുനാളിന്റെ മംഗളങ്ങള് ഏവര്ക്കും ഏറ്റവും സ്നേഹത്തോടെ നേര്ന്നുകൊള്ളുന്നു. മാര്ച്ച് 19ന് തന്നെയാണ് നമ്മുടെ ഇടവക വികാരി ബഹുമാനപ്പെട്ട ജോസഫ് നോബി അന്പൂക്കനച്ചന്റെ നാമഹേതുക തിരുനാള്. ഈ അവസരത്തില് അച്ചന് എല്ലാ മംഗളങ്ങളും നേരുന്നു. ഒപ്പം തന്നെ നമ്മുടെ വിലയേറിയ പ്രാര്ത്ഥനകളാല് അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യാം.
ശിശുവായ യേശുവിന്റെ ദരിദ്രജനനത്തിലും ഈജിപ്തിലേയ്ക്കുള്ള പലായനത്തിലും, പന്ത്രണ്ടു വയസ്സുമാത്രം പ്രായമുള്ള യേശുവിനെ കാണാതായപ്പോഴും എല്ലാം വി. യൗസേപ്പ് അനുഭവിച്ച ഹൃദയവ്യഥകളും അവയെ അദ്ദേഹം ദൈവവിശ്വാസത്തോടെ നേരിട്ട ശൈലിയും ജീവിത പ്രതിസന്ധികളെ നേരിടാന് നമുക്ക് കരുത്തു പകരുന്നവയാണ്.
ഈശോയെ കാണുകയും കേള്ക്കുകയും മാത്രമല്ല സ്വകരങ്ങളില് സംവഹിക്കുകയും ആശ്ലേഷിക്കുകയും അവസാനം ഈശോയുടേയും പരി. അമ്മയുടേയും സ്നേഹശുശ്രൂഷകള് സ്വീകരിച്ച് ഇഹലോകവാസം വെടിയുകയും ചെയ്ത വി. യൗസേപ്പിന്റെ ജീവിതം എത്രയോ മഹത്തരമാണ്. വി. യൗസേപ്പ് നന്മരണ മദ്ധ്യസ്ഥനും കന്യകകളുടെ കാവല്ക്കാരനും തൊഴിലാളികളുടെ ആശ്രയവും തിരുസഭയുടെ സംരക്ഷകനുമാണ്.
ആവിലായിലെ വി. ത്രേസ്യ പറയുന്നു, മഹാനായ “വി. യൗസേപ്പിനെ എന്റെ മദ്ധ്യസ്ഥനായി ഞാന് തെരഞ്ഞെടുത്തിരിക്കുന്നു, അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനു ഞാന് എന്നെതന്നെ എല്ലാകാര്യങ്ങളിലും സമര്പ്പിക്കുന്നു. ഞാന് ചോദിച്ചിട്ടുള്ളവയൊന്നും ലഭിക്കാത്തതായി ഓര്മ്മിക്കുന്നില്ല.” ആയതിനാല് പ്രിയമുള്ളവരെ പ്രതീക്ഷാപൂര്വ്വകമായ സന്തോഷത്തോടെ നമുക്കും വി. യൗസേപ്പിന്റെ പക്കലണയാം. ആ മഹനീയജീവിതം നമുക്ക് പ്രചോദനമായിത്തീരട്ടെ... നിങ്ങളേവര്ക്കും എല്ലാ നന്മകളും നേര്ന്നുകൊണ്ട്
സ്നേഹപൂര്വ്വം
സ്റ്റാന്ലിയച്ചന്

Post A Comment:
0 comments: