നന്ദിയുടെ വികാര പ്രകടനത്തോടെയാണ് പാപ്പ തന്‍റെ സുവിശേഷപ്രഭാഷണം ആരംഭിച്ചത്.
വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനമായ ഇന്ന് തന്‍റെ മുന്‍ഗാമി പാപ്പ റാറ്റ്സിങ്കറിന്‍റെ നാമഹേതുക തിരുനാളില്‍ പത്രോസിന്‍റെ അധികാരത്തിലേയ്ക്കുള്ള തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നത് നിമിത്തമാണ്. നന്ദിയോടെ പാപ്പാ ജോസഫ് റാറ്റ്സിങ്കറിനെ അനുസ്മരിക്കുന്നു. സന്നിഹിതരായിരിക്കുന്ന ആഗോളതലത്തിലുള്ള വിവിധ സഭാ തലവന്മാര്‍ക്കും രാഷ്ട്രതലനവന്മാര്‍ക്കും, നയതന്ത്രപ്രതിനിധികള്‍ക്കും അവരുടെ സാന്നിദ്ധ്യത്തിനും പരിശുദ്ധ സിംഹാസനത്തോടുള്ള ആത്മാര്‍ത്ഥമായ ബന്ധത്തിനും സഹകരണത്തിനും നന്ദി.
വി. യൗസേപ്പിനെയാണ് ദൈവം തിരുക്കുടുംബത്തിന്‍റെ, യേശുവിന്‍റെയും മറിയത്തിന്‍റെയും ഉത്തരവാദിത്തം ഭരമേല്പിച്ചതെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിച്ചുകേട്ടു. മറിയത്തിനും യേശുവിനും തന്‍റെ സ്നേഹ സമര്‍പ്പണംകൊണ്ട് സംരക്ഷണം നല്കിയ ജോസഫ് ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭയെയും കാത്തുപാലിക്കും, സംരക്ഷിക്കും എന്ന പ്രത്യാശയോടെയാണ് ഇന്ന് തന്‍റെ ശ്രൂശ്രൂഷയ്ക്ക് ഔദ്യോഗികമായും ആത്മീയമായും തുടക്കം കുറിക്കുന്നതെ പാപ്പാ പ്രസ്താവിച്ചു.
ജോസഫ് പ്രകടമാക്കിയ സംരക്ഷണയുടെ ജീവിതം നിശ്ശബ്ദവും എളിമയുള്ളതുമായിരുന്നു. നിലയ്ക്കാത്ത സ്നേഹസാന്നിദ്ധ്യത്തിന്‍റെയും വിശ്വസ്തയുടെയും സമര്‍പ്പണമായിരുന്നു അത്. ദൈവം വെളിപ്പെടുത്തിയ കാര്യങ്ങള്‍ പലതും തന്‍റെ മാനുഷിക ബുദ്ധിക്ക് ആഗ്രാഹ്യമായിരുന്നപ്പോഴും ജോസഫ് പതറാതെ മുന്നോട്ടു ചരിക്കുകയും ദൈവഹിതം കണ്ടെത്തി നിര്‍വ്വഹിക്കുകയും ചെയ്തു. മറിയത്തോട് വിവാഹനിശ്ചയം ചെയ്ത നിമിഷം മുതല്‍, ബാലനായ യേശുവിനെ ജരൂസലേം ദേവാലയത്തില്‍ 12-വയസ്സുള്ളപ്പോള്‍ കാണാതെപോയ സംഭവത്തിലും ജോസഫിന്‍റെ നിറസാന്നിദ്ധ്യം ദൃശ്യമാണ്.
സംരക്ഷകന്‍ എന്ന നിലയില്‍ സന്തോഷത്തിന്‍റെയും ദുഖത്തിന്‍റെയും മുഹൂര്‍ത്തങ്ങളില്‍ ജോസഫ് ഒരുപോലെ മറിയത്തിന്‍റെ ചാരത്തുണ്ടായിരുന്നു. കണക്കെടുപ്പിനായി ബത്ലഹേമിലേയ്ക്കുള്ള യാത്രയിലും, അവിടെനിന്ന് ഈജിപ്തിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നപ്പോഴും, യേശുവിനായുള്ള ജരൂസലേം ദേവാലയത്തിലെ തിരച്ചിലിലും, പിന്നീട് നസ്രത്തിലെ അനുദിന ജീവിതക്രമങ്ങളിലും, യേശുവിനെ തൊഴില്‍ പഠിപ്പിക്കുന്നതിലും പരിപാലിക്കുന്നതിലും ജോസഫ് ത്യാഗസാന്നിദ്ധ്യമായിരുന്നു.
ദൈവിക സ്വരത്തിനു കാതോര്‍ത്തും, അവിടുത്തെ അടായളങ്ങള്‍ അനുദിന ജീവിതത്തില്‍ തിരിച്ചറിഞ്ഞുമാണ് ജോസഫ് ദൈവഹിതം കണ്ടെത്തിയത്. തനിക്കിഷ്ടമുള്ളത് ചെയ്യുകയായിരുന്നില്ല. ദൈവം തന്‍റെ മന്ദിരം പണിയുന്നത് ജീവനുള്ള ശിലകളാലാണ്, മനുഷ്യര്‍ നിര്‍മ്മിക്കുന്ന നിര്‍ജ്ജീവ ശിലകള്‍കൊണ്ടല്ല. ദാവീദിനോട് ദൈവം ആവശ്യപ്പെട്ടത് അതാണ്. ദൈവം നമ്മെ ഭരമേല്‍പ്പിക്കുന്ന ജനത്തോട് പ്രതിബദ്ധതയും കരുതലും കാവലും ഉള്ളവരായിരിക്കണെന്ന് ഈ വചനം സൂചിപ്പിക്കുന്നു.
ക്രൈസ്തവ വിളിയുടെ കേന്ദ്രം ക്രിസ്തുവാണ്. ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ സാഹചര്യങ്ങളില്‍ ക്രിസ്തുവും അവിടുത്തെ സുവിശേഷ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതുവഴി ഈ പ്രപഞ്ചവും പരിസ്ഥിതിയും അതിലെ എല്ലാ മനുഷ്യരും ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. പ്രപഞ്ച പരപാലനത്തിനായുള്ള വിളിയില്‍ സംരക്ഷകരാകേണ്ടത് ക്രൈസ്തവര്‍ മാത്രമല്ല. ഈ വലിയ ഉത്തരവാദിത്തം ഓരോ മനുഷ്യന്‍റെയും, ഓരോ വ്യക്തിയുടേതുമാണെന്ന് ഉല്പത്തി പുസ്തകത്തിലെന്നപോലെ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്സും പഠിപ്പിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ ഓരോ ജീവിയെയും ജീവജാലത്തെയും, ഓരോ മനുഷ്യവ്യക്തിയെയും നാം ആദരിക്കേണ്ടതാണ്, സംരക്ഷിക്കേണ്ടതാണ്. കുട്ടികളും പ്രായമായവരും സ്ത്രീകളും സംരക്ഷിക്കപ്പെടണം. ഭര്‍ത്താവ് ഭാര്യയെ സംരക്ഷിക്കണം, മാതാപിതാക്കള്‍ മക്കളെ സംരക്ഷിക്കണം, കുട്ടികള്‍ മാതാപിതാക്കളെ സ്നേഹിക്കണം ആദരിക്കണം, ശുശ്രൂഷിക്കണം. അങ്ങനെ പരസ്പര ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും നന്മയുടെയും ഒരന്തരീക്ഷം നമ്മുടെ ലോകത്ത് വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.
ഈ ഉത്തരവാദിത്തം ജീവിക്കാതെ പോകുമ്പോള്‍ നാം സൃഷ്ടിയെ അവഗണിക്കുന്നു, ജീവിതത്തില്‍ സഹോദരങ്ങളെ തള്ളിക്കളയുന്നു. അങ്ങനെ കഠിനമാകുന്ന മനുഷ്യഹൃദയങ്ങളാണ് നാശത്തിനുള്ള വഴി തുറക്കുന്നത്. ചരിത്രത്തിന്‍റെ എല്ലാ ഘട്ടത്തിലും മരണവും, കലഹവും യുദ്ധവും വിതയ്ക്കുന്ന ‘ഹേറോദേശു’കള്‍ നമ്മുടെമദ്ധ്യേ ഉണ്ട് എന്ന സത്യം നിഷേധിക്കാനാവുന്നതല്ല. അവരാണ് മനുഷ്യകുലത്തിന്‍റെ മനോഹരമായ വദനത്തെ കലുഷിതമാക്കുന്നത്.
രാഷ്ട്രീയ സാമ്പത്തിക, സാമൂഹ്യ മേഖലകളുടെ ഉത്തരവാദിത്തം വഹിക്കുന്ന പ്രിയപ്പെട്ടവരേ, ദൈവിക പദ്ധതിയില്‍ നിങ്ങള്‍ സൃഷ്ടിയുടെയും, ദൈവിക പദ്ധതിയുടെയും അങ്ങനെ മനുഷ്യര്‍ ഓരോരുത്തരുടെയും പരസ്പര സംരക്ഷികരാകേണ്ടതാണെന്ന വസ്തുത ഓര്‍പ്പിക്കയാണ്.
മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ തിന്മയുടെ ശക്തിയും മരണസംസ്ക്കാരവും ഈ ലോകഗതിയെ നിയിക്കാന്‍ ഇടവരുത്തരുതെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സംരക്ഷകരെന്ന നമ്മുടെ ഉത്തരവാദിത്തം നമ്മെത്തന്നെ സംരക്ഷിക്കാനുള്ളതുമാണ്. കാരണം വിദ്വേഷം, പക, അഹങ്കാരം അസൂയ എന്നിവ നമ്മെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ സംരക്ഷകരെന്നു പറയുമ്പോള്‍ നാം നമ്മുടെ വികാരങ്ങളുടെ നിയന്താക്കളാകണമെന്ന സത്യവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. നമ്മുടെ ഹൃദയങ്ങള്‍ നന്മയുടെയും തിന്മയുടെയും ഉറവിടമാണ്.
സമൂഹത്തെ വളര്‍ത്തുകയും കീറിമുറിക്കുകയും ചെയ്യുന്ന വികാരങ്ങളുടെ സ്രോതസ്സ് മനുഷ്യഹൃദയമാണ്. ആകയാല്‍ ജീവിത നന്മയെയും ലാളിത്യത്തെയും നാം ഭയപ്പെടരുത്. ജീവിതത്തിലെ കരുതലും, കാവലും, നന്മ ആവശ്യപ്പെടുന്നുണ്ട്, ലാളിത്യം ആവശ്യപ്പെടുന്നുണ്ട്. നസ്രത്തിലെ ജോസഫ് കരുത്തനും ധീരനുമാണ്, അദ്ധ്വാനശാലിയാണ്. ഹൃദയത്തില്‍ ലാളിത്യവും സ്നേഹവുമുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. ലാളിത്യം ബലഹീനരുടെ ഗുണമാണെന്നു കരുതരുത്. മറിച്ച് അത് ദൈവാരൂപിയുടെ കരുത്താണ്. അവിടെ കരുതലും, കാരുണ്യവും മറ്റുള്ളവരോടുള്ള സാഹോദര്യത്തിന്‍റെ തുറവുമുണ്ട്.
ഇന്ന് യൗസേപ്പിതാവിന്‍റെ തിരുനാളില്‍ പത്രോസിന്‍റെ ശുശ്രൂഷാധികാരത്തിന്‍റെ തുടക്കം കുറിക്കുകയാണല്ലോ. ഈ സ്ഥാനം തീര്‍ച്ചയായും അധികാരത്തിന്‍റേതാണ്. എന്നാല്‍ ക്രിസ്തു തന്‍റെ ശിഷ്യപ്രമുഖനെ ഭരമേല്‍പ്പിച്ച അധികാരം ശുശ്രൂഷയുടേതാണ്. “പത്രോസേ, എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്‍റെ ആടുകളെ മേയ്ക്കുക,” എന്നാണ് ക്രിസ്തു ഉദ്ബോധിപ്പിച്ചത്. ഈ ശുശ്രൂഷാധികാരത്തിന്‍റെ പരമകാഷ്ഠ കുരിശിലാണ് ചെന്നെത്തുന്നതെന്നും പത്രോസിന്‍റെ ജീവിതം വ്യക്തമാക്കുന്നു. വിശുദ്ധ യൗസേപ്പില്‍ കാണുന്ന പ്രകടമായ വിശ്വസ്തദാസന്‍റെ രൂപം, മാനവകുലത്തോടു പ്രകടമാക്കേണ്ട ക്രിയാത്മകമായ സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും, ആര്‍ദ്രമായ കാരുണ്യത്തിന്‍റേതുമാണെന്ന് വ്യക്തമാണ്, വിശിഷ്യ പാവങ്ങളും നിരാലംബരുമായവരോട് കാണിക്കേണ്ട പ്രതിബദ്ധതയാണ് അത് പ്രകടമാക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്‍റെ അവസാനം നമ്മെ കൊണ്ടുചെന്നെത്തിക്കുന്ന അന്ത്യവിധിയുടെ മാനദണ്ഡം – വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും, പരദേശികളുടെയും, നഗ്നരായവരുടെയും, രോഗികളുടെയും ജയില്‍വാസികലുടെയും ശുശ്രൂഷയിലാണെന്ന് മറക്കരുത്. സ്നേഹ ശുശ്രൂഷകര്‍ക്കു മാത്രമേ സംരക്ഷകരാകാന്‍ സാധിക്കൂ!
“പ്രത്യാശ അറ്റവരായിരുന്നിട്ടും വിശ്വസിച്ചവരാണ്,” (റോമ.4, 18) എന്നാണ് അബ്രാഹത്തെക്കുറിച്ച് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞത്. പ്രതിസന്ധികളുടെ കൂരിരുട്ടുള്ള ലോകത്ത് നാം പ്രത്യാശയുടെ പ്രകാശം പരത്തണം. സൃഷ്ടിയെയും, സ്ത്രീ പുരുഷന്മാരെയും സംരക്ഷിച്ചുകൊണ്ടാണ് പ്രത്യാശയുടെ ചക്രവാളം നാം ലോകത്തു തുറക്കേണ്ടത്. തിന്മയുടെ കാര്‍മേഘപടലിത്തിലൂടെ നന്മയുടെ ഒളി പായിച്ചുകൊണ്ടായിരിക്കണം പ്രത്യാശയുടെ പുതിയ മാനം തുറക്കേണ്ടത്. പൂര്‍വ്വപിതാവായ അബ്രാഹവും ജോസഫും കാണിച്ച വിശ്വാസധീരത ദൈവമാകുന്ന പാറയില്‍ അടിയുറച്ചതാണ്.
യേശുവിനോടൊപ്പം മറിയത്തെയും, സൃഷ്ടിയെയും, ലോകത്തെ ഓരോ വ്യക്തിയെയും, വിശിഷ്യാ പാവങ്ങളെയും നമ്മെ ഓരോരുത്തരെയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തമാണ് റോമിലെ മെത്രാനില്‍ നിക്ഷിപ്തമായിരിക്കുന്നത്... നമ്മിലെല്ലാവരിലും നിറഞ്ഞിരിക്കുന്നത്.
പ്രത്യാശ നമ്മില്‍ നിറഞ്ഞു തെളിയട്ടെ. ദൈവം നമ്മെ ഭരമേല്‍പ്പിച്ചതെല്ലാം സ്നേഹത്തോടെ നമുക്ക് സംരക്ഷിക്കാം വളര്‍ത്തിയെടുക്കാം. പരിശുദ്ധ കന്യകാനാഥയും, വിശുദ്ധ യൗസേപ്പിതാവും, പത്രോസ് പൗലോസ് ശ്ലീഹന്മാരും, അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സ്സിസും, ദൈവാത്മാവും എന്‍റെ ശുശ്രൂഷയെ കാത്തുപില്ക്കട്ടെ, നയിക്കട്ടെ! നിങ്ങള്‍ എനിക്കായി പ്രാര്‍ത്ഥിക്കുക. ആമേന്‍.

Post A Comment:
0 comments: