ബസിലിക്ക : കലാസുഭഗങ്ങളായ വലിയ ദേവാലയങ്ങളെയാണ് ഇന്ന് ബസിലിക്ക എന്ന് വിളിക്കുന്നത്. ലത്തീന്‍ പദമാണ് ബസിലിക്ക. കോണ്‍സ്റ്റാന്‍റയിന്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തെ അംഗീകരിക്കുകയും ഏഴു ദേവാലയങ്ങള്‍ പണിയിക്കുകയും ചെയ്തു. അവയെയാണ് രാജകീയ പള്ളികള്‍ എന്ന് അര്‍ത്ഥത്തില്‍ ബസിലിക്കകള്‍ എന്ന് ആദ്യം വിളിച്ചത്. റോമില്‍ ഇന്ന് 5 വലിയ ബലിസിലക്കകളും 8 ചെറിയ ബസിലിക്കകളുമുണ്ട്.
ബാബേല്‍ : ബാബേല്‍, വാവര് എന്നൊക്കെ പറയുന്നത് ബാബിലോണിയായിലെ ബാബിലോണ്‍ എന്ന സ്ഥലത്തെക്കുറിച്ചാണ്. ബാബിലോണ്‍ എന്നത് ഗ്രീക്കുകാര്‍ കൊടുത്ത പേരാണ്. ബാബേല്‍ എന്ന വാക്കിന് ഭിന്നിപ്പിച്ച അല്ലെങ്കില്‍ കൂട്ടിക്കുഴച്ച സ്ഥലം എന്ന അര്‍ത്ഥം ഉല്പത്തി പുസ്തകത്തിലുണ്ട്. ആളുകളുടെ ഭാഷ പലതായിപ്പോയതുകൊണ്ടാണ് ആ പേരുണ്ടായതെന്ന് യഹൂദര്‍ കരുതിയിരുന്നു.
ബുക്റാ : കുര്‍ബ്ബാനയില്‍ കൂദാശ ചെയ്യപ്പെടുന്ന ഓസ്തിക്ക് (അപ്പം) ബുക്റാ എന്നാണ് പറയുന്നത്. ഈ സുറിയാനി പദത്തിന്‍റെ അര്‍ത്ഥം കടിഞ്ഞൂല്‍ പുത്രന്‍ എന്നാണ്. യേശുവിനെ കടിഞ്ഞൂല്‍ പുത്രന്‍ എന്ന് വിളിക്കുന്നതുകൊണ്ടാണ് വാഴ്ത്തപ്പെട്ട ഓസ്തിക്ക് ഈ പേരുണ്ടായത്. ഓസ്തിയിലെ യേശുവിന്‍റെ സാന്നിദ്ധ്യം സൂചിപ്പിക്കാനാണ് ഈ പ്രയോഗം.
മേരിറാണി മഠം, പാവറട്ടി

Post A Comment:
0 comments: