Pavaratty

Total Pageviews

5,985

Site Archive

മാര്‍ച്ച്‌ 2013

Share it:
ബ. വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനക്കുശേഷം ട്രസ്റ്റി ശ്രീ. എം. എ. തോമാസ് സ്വാഗതമാശംസിച്ചു.

2012 ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 കൂടിയുള്ള സാന്‍ജോസ് പാരിഷ് ഹോസ്പിറ്റലിന്‍റേയും നേഴ്സിംഗ് സ്കൂളിന്‍റേയും കണക്കുകള്‍ വായിച്ചു പാസ്സാക്കി.

ആസ്പത്രി ഡോക്ടേഴ്സ് ക്വാര്‍ട്ടേഴ്സ് റിപ്പയര്‍ ചെയ്ത് ഫ്ളോര്‍ ടൈല്‍സ് ഇടുന്നതിനും ആസ്പത്രിയിലേയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന ഇഠഏ മെഷീന്‍ വാങ്ങിക്കുന്നതിനും തീരുമാനിച്ചു.

13.01.2013 ലെ പ്രതിനിധിയോഗ റിപ്പോര്‍ട്ടും, 2013 ജനുവരി മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.

പാരിഷ് ബുള്ളറ്റിനിലേയ്ക്കുള്ള പരസ്യം വാങ്ങിക്കുന്നതിന് പ്രത്യേകം ഏജന്‍റ് വേണ്ടെന്നും, 2013 ഏപ്രില്‍ 1 മുതല്‍ പരസ്യങ്ങള്‍ക്ക് കമ്മീഷന്‍ കൊടുക്കേണ്ടെന്നും, എല്ലാ പരസ്യത്തിനും നിലവിലുള്ള റേറ്റ് 25% വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനിച്ചു.

ദേവാലയശുശ്രൂഷികളായ സി. കെ. എവുജിനും, വി. സി. സണ്ണിയും 090213ന് തീര്‍ത്ഥകേന്ദ്രത്തിന് ചീത്തപേരുണ്ടാക്കുന്ന വിധത്തില്‍ രണ്ടുപേരും കൂടി ഉണ്ടാക്കിയ അനിഷ്ട സംഭവങ്ങളെപ്പറ്റി അവര്‍ക്കു കൊടുത്ത നോട്ടീസിന്‍റെ മറുപടി യോഗത്തിന് തൃപ്തികരമല്ലാത്തതുകൊണ്ടും രണ്ടുപേരും തെറ്റ് ചെയ്തതായി യോഗത്തിന് ബോദ്ധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലും രണ്ടുപേരേയും അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്യുന്നതിനും മേല്‍ നടപടികളെക്കുറിച്ച് അന്വേഷിക്കുന്നതിനും കൂടുതല്‍ ആവശ്യമായ നിയമോപദേശം തേടി റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിനും കമ്മറ്റിക്കാരായി 1. കൊള്ളന്നൂര്‍ ദേവസ്സിക്കുട്ടി ജോബി, 2. ചിരിയംകണ്ടത്ത് കുരിയാക്കു വിന്‍സന്‍റ്, 3. വടുക്കൂട്ട് ഏന്‍റണി ബാസ്റ്റ്യന്‍ എന്നിവരെ നിശ്ചയിച്ചു.

താല്‍ക്കാലിക ദേവാലയ ശുശ്രൂഷിയെ നിയമിക്കുന്നതിന് ബഹു.വികാരി, കൈക്കാരന്മാരെ അധികാരപ്പെടുത്തി.

മണിമാളികയുടെ മുകളില്‍ ഏകദേശം 46000/ ചെലവ് വരുന്ന കുരിശ് ലൈറ്റ് ഫിറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.

പുതിയതായി തുടങ്ങുന്ന കഇടഋ സ്കൂള്‍ കെട്ടിടനിര്‍മ്മാണത്തിന് അവശ്യമായ ഫണ്ട് ഇടവകക്കാരില്‍ നിന്നും ബാങ്കില്‍ നിന്നും കടമായി വാങ്ങിക്കുന്നതിന് തീരുമാനിച്ചു.

ദര്‍ശനസഭയുടെ ശതോത്തര രജതജൂബിലിയുടെ കണക്കുകള്‍ അടുത്ത യോഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

തെക്ക് സൗഹൃദവേദി പാവറട്ടി, യോഗത്തില്‍ വെച്ച അപേക്ഷപ്രകാരം 14.04.2013 ഞായറാഴ്ച വൈകീട്ട് പള്ളി മൈതാനത്തുവെച്ച് ഒരു ബൈബിള്‍ നാടകം സൗജന്യമായി നടത്തുന്നതിന് അനുവദിക്കുകയും ആയതിന് സ്വന്തം ചെലവില്‍ ജനറേറ്റര്‍ വേണ്ടതാണെന്നും തീരുമാനിച്ചു.

സി. എല്‍. സി. പാവറട്ടി യോഗത്തില്‍ വെച്ച അപേക്ഷപ്രകാരം മാര്‍ച്ച് 19 ാം തിയ്യതി നറുക്കെടുപ്പും, സമ്മാനദാനവും നടത്തുന്നതിന് പള്ളി മൈതാനം അനുവദിക്കുകയും പരിപാടികളെല്ലാം 9.30 ുാ ന് മുന്പായി അവസാനിപ്പിക്കേണ്ടതാണെന്നും തീരുമാനിക്കുകയും ചെയ്തു.

ബ. ഡീക്കന്‍ കിരണ്‍ ഒലക്കേങ്കിലിന്‍റെ തിരുപട്ടം 2013 ഏപ്രില്‍ 27ന് നമ്മുടെ പള്ളിയില്‍ വെച്ച് നടത്തുന്ന വിവരം ബ. വികാരി യോഗത്തെ അറിയിച്ചു.

സെക്രട്ടറി

Share it:

EC Thrissur

പ്രതിനിധിയോഗതീരുമാനങ്ങള്‍

Post A Comment:

0 comments: