Pavaratty

Total Pageviews

5,985

Site Archive

പൂവണിയാത്ത മോഹങ്ങള്‍

Share it:
ഫെസ്റ്റിന്‍ ഫ്രാന്‍സീസ്, ക്രൈസ്റ്റ് കിംഗ് യൂണറ്റ്



ഒരു ഹിമകണമായ് പിറവിയെടുത്തെങ്കില്‍

പുല്‍ത്തകിടിക്കൊരഴകായ് മാറിയേനേ

കുളിര്‍മഴയായ് ഞാന്‍ പെയ്തൊഴിഞ്ഞെങ്കില്‍

ഭൂമിക്കൊരീറനായ് ഞാന്‍ തീര്‍ന്നേനേ...

നറു മലരായ് വിരിഞ്ഞിരുന്നെങ്കില്‍

പൂജക്ക് ഞാന്‍ പുഷ്പമായേനേ...

സ്നേഹമായ് പിറന്നിരുന്നെങ്കില്‍

നിന്‍ മനസ്സില്‍ ഞാന്‍ നിറഞ്ഞു നിന്നേനേ..

പുല്‍ത്തകിടിക്കഴകായ് മാറുന്പോള്‍

വെയിലേറ്റു ഞാന്‍ വീണേനെ

ഭൂമിക്കീറനായ് തീരുന്പോള്‍

അതു വേഗത്തില്‍ നിലച്ചു പോയേനേ...

പുജയ്ക്കു ഞാന്‍ പുഷ്പമായെങ്കില്‍

വാടിത്തളര്‍ന്നു പോയേേന...

ജീവനു നീര്‍ പകര്‍ന്നെങ്കില്‍

ദാഹിച്ചു ഞാന്‍ വലഞ്ഞേനേ...

സ്നേഹമായ് നിന്നില്‍ നിറയുന്പോള്‍

അനശ്വരമായ് ഞാന്‍ മാറിയേനേ.

Share it:

EC Thrissur

കവിത

Post A Comment:

0 comments: