തിരുനാളിനോടനുബന്ധിച്ച് ഇടവകയില്‍ 12.5 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവൃത്തികള്‍ സംഘടിപ്പിക്കും. വടക്കുവിഭാഗം വെടിക്കെട്ട് കമ്മിറ്റി പത്തു ലക്ഷം രൂപ ചെലവില്‍ രണ്ടു ഭവനരഹിതര്‍ക്കു വീട് നിര്‍മ്മിച്ചുനല്‍കും. തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റി ലക്ഷം രൂപ ചികിത്സാസഹായമായി നല്‍കും. തീര്‍ത്ഥകേന്ദ്രം 15000 രൂപവീതം പത്തു പേര്‍ക്ക് വിവാഹസഹായം നല്‍കും. കൂടാതെ കൊടിയേറ്റം മുതല്‍ എട്ടാമിടം വരെ തീര്‍ത്ഥകേന്ദ്രത്തിനു കീഴിലുള്ള സാന്‍ജോസ് ആസ്പത്രിയില്‍ ഒ.പി. ടിക്കറ്റുകള്‍ സൗജന്യമാക്കിയതായി പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ എന്‍.ജെ. ലിയോ, സി.വി. സേവ്യര്‍, സി.എഫ്. ഷാജു എന്നിവര്‍ പറഞ്ഞു.
Navigation
Post A Comment:
0 comments: