വലിയ നോമ്പിലെ ഏഴ് ബുധനാഴ്ചകളില്‍ പ്രത്യേക തിരുകര്‍മ്മങ്ങളാണ് തീര്‍ഥകേന്ദ്രത്തില്‍ നടക്കുക. ഏഴ് ബുധനാഴ്ചകളിലും ആറ് വിശുദ്ധ കുര്‍ബാനകള്‍ തീര്‍ഥകേന്ദ്രത്തിലുണ്ടാകും. രാവിലെ 5.30, 7, 8.15, 10, വൈകീട്ട് 5, രാത്രി ഏഴ് എന്നീ സമയങ്ങളിലാണ് ദിവ്യബലി. രാവിലെ 10ന് ആഘോഷമായ പാട്ടുകുര്‍ബാനയും വിശുദ്ധ യൗസേപ്പിനോടുള്ള ജപവും നൊവേനയും ലദീഞ്ഞും വാഴ്‌വും ഉണ്ടാകും. രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം മുഴുവന്‍ വിശ്വാസികള്‍ക്കും പാരിഷ്ഹാളില്‍ സൗജന്യ നേര്‍ച്ച ഊട്ട് ഉണ്ടാകും.
Post A Comment:
0 comments: