Pavaratty

Total Pageviews

5,987

Site Archive

ജീവിതവിജയം നേടാന്‍

Share it:


ജീവിതവിജയം നേടാന്‍ എന്താണ് ചെയ്യണ്ടത്? എന്ന് പലപ്പോഴും പലരും ചോദിക്കാറുണ്ട്. ചിന്തിക്കാറുണ്ട്. ഇതിനുള്ള ഉത്തരം തരുവാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
            മ) സംസാരം സൂക്ഷിക്കുക. നാം സംസാരിക്കുന്പോള്‍ ശബ്ദത്തിലും വാക്കുകളുടെ പ്രയോഗത്തിലും വളരെ ശ്രദ്ധിക്കണം. മറ്റുള്ളവര്‍ക്ക് വെറുപ്പുണ്ടാക്കാതെ, സ്നേഹമസൃണമായി സംസാരിക്കണം. മറ്റുള്ളവരെ കുറ്റം പറയുന്ന രീതിയിലോ പരിഹസിക്കുന്ന ഭാവത്തിലോ സംസാരിക്കാതിരിക്കുകയാണ് അഭികാമ്യം.
            യ) വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വിവേകത്തോടും സമചിത്തതയോടുംകൂടി കാര്യങ്ങള്‍ മനസ്സിലാക്കി മാത്രം മറ്റുള്ളവരോട് പെരുമാറണം. ഒപ്പം നമ്മുടെ ചിന്തകളെ നിയന്ത്രിക്കണം. പ്രത്യേകിച്ച് ഔദ്യോഗിക രംഗത്തുള്ള ഒരു വ്യക്തി സ്വാര്‍ത്ഥതയ്ക്കും  വ്യക്തിതാല്‍പര്യങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്ത് ചിന്തിച്ചാല്‍ പരാജയപ്പെടും.
            ര) സാമാന്യ മര്യാദകള്‍ പാലിക്കണം. നാം എത്ര ഉന്നതനായാലും മര്യാദവിട്ട് നീങ്ങരുത്. സാമാന്യമര്യാദകള്‍ നാം അന്യരോട് പ്രദര്‍ശിപ്പിക്കുന്നില്ലെങ്കില്‍ നമുക്കും അത് ലഭിച്ചെന്ന് വരില്ല.  മര്യാദപൂര്‍വ്വമായ പെരുമാറ്റം വഴി നമ്മെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മതിപ്പും സ്നേഹവുമുണ്ടാകും.
            റ) മേലധികാരികളെ അനുസരിക്കുന്നതിലും ബഹുമാനിക്കുന്നതിലും ജാഗ്രത കാണിക്കണം. നാം നമ്മുടെ മേലധികാരികളെ ധിക്കരിക്കുകയും, അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്പോള്‍ നമ്മെക്കുറിച്ച് മറ്റുള്ളവര്‍ക്ക് പുച്ഛമേ തോന്നൂ.
            ല) സ്വന്തം കഴിവിലും അറിവിലും മതിപ്പുണ്ടാകണം. അതിനെ ഒരിക്കലും അഹങ്കാരമായോ, സ്വാര്‍ത്ഥതയായോ കാണേണ്ടതില്ല. മറിച്ച് നമുക്ക് യാതൊരു കഴിവും ഇല്ലെന്ന് ചിന്തിച്ച് അലസരായാല്‍ നമ്മുടെ ജീവിത രംഗങ്ങളില്‍ നാം പരാജയപ്പെട്ടുപോകും. നമ്മുടെ കഴിവുകള്‍ കണ്ടെത്തി അവയെ വളര്‍ത്തുവാന്‍ തന്നെയല്ലേ താലന്തുകളുടെ ഉപമയിലൂടെ യേശു പഠിപ്പിച്ചത്?
            ള) ആത്മാര്‍ത്ഥത ഒരിക്കലും കൈവിട്ടുകളയരുത്. ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തിയെ ആരും ഒരിക്കലും വിശ്വസിക്കുകയില്ല. ഇങ്ങനെയുള്ളവരില്‍ നിന്ന് അകന്നുനില്‍ക്കാനേ എല്ലാവരും ആഗ്രഹിക്കുകയുള്ളൂ.
            ഇനിയും ധാരാളം കാര്യങ്ങളുണ്ടെങ്കിലും മുകളിലെഴുതിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ കര്‍മ്മരംഗത്ത് നമുക്ക് വിജയിക്കുവാന്‍ സാധിക്കും. ജീവിതത്തില്‍ എപ്പോഴും സന്തോഷവും ഉണര്‍വ്വും ആനന്ദവും ഉണ്ടാകും.
                        ഏറ്റവും സ്നേഹത്തോടെ,
                                    നിങ്ങളുടെ സ്വന്തം
                                    നോബി അച്ചന്‍.





Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: