പാക്കിസ്ഥാനിലെ ന്യൂനപക്ഷകാര്യവകുപ്പു മന്ത്രിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്ന വധിക്കപ്പെട്ട ഷബാസ് ഭട്ടിക്ക് സ്ക്കോട്ട്ലന്‍ഡിലെ കര്‍ദിനാള്‍ കെയ്ത്ത് ഒബ്രിയന്‍റെ ആദരാജ്ഞലികള്‍. ഷബാസ് ഭട്ടിയുടെ പ്രഥമ ചരമവാര്‍ഷികത്തോടനുബന്ധിച്ചു മാര്‍ച്ച് പത്താം തിയതി ശനിയാഴ്ച ലണ്ടനില്‍ നടക്കാന്‍ പോകുന്ന സമാധാന സമ്മേളനത്തിനും റാലിക്കും വേണ്ടി നല്‍കിയ സന്ദേശത്തിലാണ് സെന്‍റ് ആന്‍ഡ്രൂസ് - എഡിന്‍ബറോ അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ ഒബ്രിയന്‍, മതസ്വാതന്ത്ര്യത്തിന്‍റെ സംരക്ഷണത്തിനുവേണ്ടി സധൈര്യം നിലകൊണ്ട ഷബാസ് ഭട്ടിയുടെ ധീരസാക്ഷൃം അനുസ്മരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതമാതൃക സ്വജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കു സാധിക്കണം. അടിസ്ഥാന മനുഷ്യാവകാശങ്ങളെ ആദരിക്കുന്ന ആരും ഷബാസ് ഭട്ടിയുടെ വാക്കുകള്‍ ശ്രവിക്കുമെന്നും കര്‍ദിനാള്‍ ഒ’ബ്രിയന്‍ അഭിപ്രായപ്പെട്ടു.
Navigation
Post A Comment:
0 comments: