Pavaratty

Total Pageviews

5,986

Site Archive

വ്രതശുദ്ധിയുടെ വിശുദ്ധ ദിനങ്ങള്‍

Share it:

നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും.(മത്താ  6:1718)
           നാം എല്ലാവരും ഉയിര്‍പ്പു തിരുനാളിന് മുന്നോടിയായുള്ള വലിയ നോന്പുകാലത്തിന് ഒരുങ്ങിയിരിക്കുകയാണല്ലോ തന്‍റെ പരസ്യ ജീവിതകാലത്തിനു മുന്പ് ഈശോ 40 ദിനരാത്രങ്ങള്‍ ഉപവസിച്ചു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശ്രേഷ്ഠമായ ഏതൊരു പ്രവൃത്തിക്കുമുന്പും നല്ല ഒരുക്കം അത്യാവശ്യമാണ്. മിശിഹായുടെ ഉയിര്‍പ്പ് നമ്മുടെ ക്രൈസ്തവ ജീവിതത്തിന്‍റെ തന്നെ അടിസ്ഥാനവും അര്‍ത്ഥവുമാണ്. ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തില്ലായിരുന്നുവെങ്കില്‍ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ല. അതിനാല്‍ ഉയിര്‍പ്പുകാലം നമ്മുടെ ആരാധനാകാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതു തന്നെയാണ്. അതുപോലെത്തന്നെ  പ്രധാനപ്പെട്ട കാര്യമാണ് അതിനുള്ള ഒരുക്കവും   നോന്പുകാലം.
           പരിത്യാഗത്തിലൂടെയും ത്യാഗപ്രവൃത്തികളിലൂടെയും നമ്മുടെ ഹൃദയങ്ങളെ നമുക്ക് പവിത്രീകരിക്കാം. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍  അവര്‍ ദൈവത്തെ കാണു’’മെന്ന് അഷ്ടസൗഭാഗ്യങ്ങളില്‍ നാം വായിക്കുന്നുണ്ടല്ലോ ഇപ്രകാരം സ്വയം ശുദ്ധീകരിച്ച് ഒരു ആത്മീയ മനുഷ്യനായി വളരുവാനും സഹജീവികള്‍ക്ക് നന്മചെയ്ത് ദൈവത്തിന് മഹത്വം നല്‍കാനും ഈ നോന്പുകാലം നമുക്ക് പ്രചോദനമേകട്ടെ.
           ഈ നോന്പുകാലത്തില്‍ നമുക്ക് നമ്മിലേയ്ക്കുതന്നെ തിരിഞ്ഞ് നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കാം. നോന്പുകാലം ആത്മ വിശുദ്ധീകരണത്തിന്‍റെ കാലഘട്ടങ്ങളാണ്. നമ്മുടെ ആത്മാവിനെ പരിപോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുവാനായി നമ്മുടെ ശരീരത്തിന്‍റെ അഭിലാഷങ്ങളെ വിലക്കി നിറുത്താം. അപ്രകാരം മാത്രമേ ഒരു ആത്മീയ മനുഷ്യനു ജന്മം നല്‍കാനാകൂ. അതിനു നിങ്ങള്‍ക്കു സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്...
                                                                        സ്നേഹത്തോടെ
                                                                        സജിയച്ചന്‍
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

Post A Comment:

0 comments: