Pavaratty

Total Pageviews

5,980

Site Archive

പുകവലിക്കുന്പോള്‍

Share it:
അഞ്ജു സി. ജോസ-ഫ്, സെന്‍റ് ആന്‍സ് യൂണിറ്റ്


ഒരു കൗതുകത്തിനുവേണ്ടി തുടങ്ങുകയും പിന്നീട് പൂര്ണ്ണമായും അടിമപ്പെട്ടുപോകാന് ഇടയുള്ളതുമായ ഒരു ദുശ്ശീലമായി മാറുകയാണ്പുകവലി. മുതിര്ന്നവരില് മാത്രമല്ല ചെറിയ കുട്ടികളില്പോലും ഈ ദുശ്ശീലം ഇന്നത്തെ സമൂഹത്തില് ധാരാളമായി കണ്ടുവരുന്നു. പുകവലിക്കുന്പോള് ഒരു വ്യക്തിയുടെ ഉള്ളിലേയ്ക്ക് ധാരാളം വിഷവസ്തുക്കള് കടന്നുചെല്ലുന്നു. ഇവയില് ടാര്, നിക്കോട്ടിന്(ഇഛ) കാര്ബണ് മോണോക്സൈഡ്, ബെന്സോപൈറിന് തുടങ്ങി നാലായിരത്തോളം രാസവസ്തുക്കള് അടങ്ങിയിരിക്കുന്നു. ഇവയില് അറുപതോളം എണ്ണം കാഴ്സിനോജനുകള് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുക വലിക്കുന്പോള് അധികമായി ചെല്ലുന്ന കാര്ബണ് മോണോക്സൈഡ് (ഛ) രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുന്നു. ഹീമോഗ്ലോബിന് ഓക്സിജനോടുള്ളതിനേക്കാള് പ്രതിപത്തി കാര്ബണ് മോണോക്സൈഡിനോടാണ്. അതിനാല് ഇഛ ഹീമോഗ്ലോബിനുമായി ചേര്ന്ന് കാര്ബോക്സീ ഹീമോഗ്ലോബിനായി മാറുന്നു. ഇത് വളരെ സാവധാനമേ വിഘടിക്കുന്നുള്ളൂ. അതിനാല് രക്തത്തിന് ഓക്സിജനെ സ്വീകരിക്കാനുള്ള ശേഷി കുറയുന്നു. പുകവലിക്കാരില് പ്രധാനമായും കണ്ടുവരുന്ന ഒരു രോഗമാണ് ബ്രോങ്കൈറ്റിസ്. പുകവലി ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. 1. ഉന്മേഷക്കുറവ്, 2. മനംപുരട്ടല്, നിക്കോട്ടിനോട് വിധേയത്വം, 3. വൈറ്റല് കപ്പാസിറ്റി കുറയുന്നു, ക്യാന്സര് ഉണ്ടാകുന്നു. 4. കൊളസ്ട്രോളിന്റെ അളവ് കൂടുന്നു. 5. രക്തസമ്മര്ദ്ദം കൂടുന്നു. 6. അഡ്രിനാലിന് ഉല്പാദനം കൂടുന്നു. 7. പെരിസ്റ്റാള്സീസ് മന്ദീഭവിക്കുന്നു. 8. കൈകളില് വിറയല് 9. കാല്പാദങ്ങളിലെ ധമനിയുടെ ഉള്വ്യാസം കുറയുന്നു. ഇവിടേയ്ക്കുള്ള രക്തപ്രവാഹം കുറഞ്ഞ് കലകള് നശിക്കുന്നു. മനുഷ്യരക്തത്തെ വളരെ ഹാനികരമായിതന്നെ ബാധിക്കുന്ന ഒരു ദുശ്ശീലമാണ് പുകവലി. ഇത് പ്രധാനമായും ക്യാന്സറിലേയ്ക്കും മരണത്തിലേയ്ക്കുമുള്ള വഴികളാണ്. മാനസിക വേദനകള് സഹിക്കാന് കഴിയാതെ വരുന്പോള് അല്ലെങ്കില് ഇവയോടുള്ള കൗതുകമായിരിക്കാം ഇങ്ങനെയുള്ള ദുശ്ശീലങ്ങളിലേയ്ക്ക് നയിക്കുന്നത്. വഴിതെറ്റാത്ത യുക്തിബോധമുള്ള മറ്റുള്ളവര്ക്ക് മാതൃകയാവേണ്ട സമൂഹമാണ് നാളത്തെ നല്ല തലമുറയെ വാര്ത്തെടുക്കേണ്ടത്. ഓര്ക്കുക പുകവലി ആരോഗ്യത്തിന് ഹാനികരം.
Share it:

EC Thrissur

കഥ

No Related Post Found

Post A Comment:

0 comments: