ഇടഞ്ഞ കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ് അമല മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ചിറ്റാട്ടുകര സ്വദേശി സിംസണിന്റെ കുടുംബം ചികിത്സിക്കാന്‍ പണമില്ലാതെ നിസഹായാവസ്ഥയിലാണ്.കഴിഞ്ഞ 16-ന് കേച്ചേരിയില്‍ ഇടഞ്ഞ ആനയുടെ മുമ്പില്‍ അകപ്പെട്ടതോടെയാണ് വടക്കൂട്ട് പരേതനായ ജോണിയുടെ മകന്‍ സിംസണിന്റെ (36)യും കുടുംബത്തിന്റെയും ദുരിതം തുടങ്ങിയത്. നിര്‍മാണ തൊഴിലാളിയായ സിംസണ്‍ ബസില്‍ ജോലിക്ക് പോകുന്നതിനിടെയാണ് ആനയുടെ പരാക്രമത്തില്‍ അകപ്പെട്ടത്.രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറിച്ചിട്ട ബസിനടിയില്‍പ്പെട്ട് ആന്തരികാവയവങ്ങള്‍ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. മൂന്നും ആറും വയസുള്ള ലെന, ഹെല്‍ന എന്നീ രണ്ട് പെണ്‍കുട്ടികളും ഭാര്യ നിഷയും അമ്മ റോസിലിയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു സിംസണ്‍.ഒമ്പതുവര്‍ഷം മുമ്പ് പിതാവ് മരിച്ചതിനുശേഷം കുടുംബം പോറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു ഈ യുവാവ്. മൂന്നുവര്‍ഷം മുമ്പ് ഭൂമിയുടെ ഈടിന്‍ മേല്‍ ബാങ്കില്‍നിന്നും ലോണെടുത്ത് വീടുപണി പകുതിയോളം പൂര്‍ത്തിയാക്കി. ഇതിനിടെ നിര്‍മാണ തൊഴിലാളിയായ സിംസണ്‍ കെട്ടിടത്തില്‍നിന്നും വീണ് പരിക്കേറ്റ് ആറുമാസത്തിലേറെ ചികിത്സയിലായിരുന്നു.ശസ്ത്രക്രിയയ്ക്കും വീടുപണിക്കുമായി എടുത്ത ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള പണം കണ്െടത്താനുമുള്ള തത്രപ്പാടിലായിരുന്നു സിംസണ്‍. ഒരാഴ്ചയിലേറെയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന സിംസണ് ഇതുവരെയും സര്‍ക്കാരിന്റെ ചികിത്സാ സഹായമൊന്നും ലഭിച്ചിട്ടില്ല. ചിറ്റാട്ടുകര സെന്റ് സെബാസ്റ്യന്‍ പള്ളിയിലെ ലിറ്റില്‍ ഫ്ളവര്‍ കുടുംബയൂണിറ്റ് പ്രസിഡന്റും സജീവ ദര്‍ശനസഭാംഗവുമായ സിംസണിന്റെ ചികിത്സയ്ക്കും കുടുംബസഹായത്തിനുമായി വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരിയുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Navigation
Post A Comment:
0 comments: