വി. യൗസേപ്പിതാവിന്റെ 138-ാം തിരുനാളിനായി രൂപക്കൂട് ഒരുങ്ങുന്നു. ചാഴൂര്‍ തട്ടുപറമ്പില്‍ പരേതനായ പൗലോസിന്റെ മകന്‍ ലോറന്‍സാണ് രൂപക്കൂട് അലങ്കരിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ച്ചയായി ഇദ്ദേഹമാണ് രൂപക്കൂട് അലങ്കരിക്കുന്നത്. 36 വര്‍ഷം രൂപക്കൂട് അലങ്കരിച്ച പിതാവില്‍ നിന്നാണ് അലങ്കാരപ്പണികള്‍ പഠിച്ചത്. വി. യൗസേപ്പിതാവിന്റെയും വി. പത്രോസ് ശഌഹായുടെയും വി. കന്യാമറിയത്തിന്റെയും രൂപങ്ങളാണ് രൂപക്കൂട്ടിനുള്ളില്‍ പ്രതിഷ്ഠിക്കുന്നത്. തിരുനാളിന്റെ പ്രധാനദിവസം ഈ രൂപക്കൂട്ടിലാണ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിശ്വാസികള്‍ക്ക് വണങ്ങാനായി പ്രതിഷ്ഠിക്കുന്നത്. പതിനായിരക്കണക്കിന് വിശ്വാസികളാണ് തിരുനാള്‍ ദിവസങ്ങളില്‍ തിരുസ്വരൂപം വണങ്ങാനെത്തുന്നത്. ഇതേ രൂപക്കൂടു തന്നെയാണ് വിശ്വാസികള്‍ തിരുനാള്‍ പ്രദക്ഷണത്തിനും വഹിക്കുന്നത്.
Navigation
Post A Comment:
0 comments: