വി. യൗസേപ്പിതാവിന്റെ 138-ാം മാദ്ധ്യസ്ഥത്തിരുനാളിനോടനുബന്ധിച്ച് നേര്‍ച്ചയായി വിതരണം ചെയ്യാറുള്ള അരി, അവല്‍ പാക്കറ്റുകള്‍ തയ്യാറാക്കി. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളംപേര്‍ ചേര്‍ന്നാണ് അരിയും അവലും പാക്കറ്റുകളില്‍ നിറയ്ക്കുന്നത്. തുടര്‍ച്ചയായി 40 വര്‍ഷമായി തീര്‍ത്ഥകേന്ദ്രത്തിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായസഭയുടെ നേതൃത്വത്തിലാണ് അരി, അവല്‍ പാക്കറ്റുകള്‍ തയ്യാറാക്കുന്നത്. രാവിലെ 6.30 മുതല്‍ വൈകീട്ട് 6 വരെ ഒരു ലക്ഷം പാക്കറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പാക്കറ്റുകളില്‍ 300 ഗ്രാം വീതമാണ് അരി, അവല്‍ എന്നിവ നിറയ്ക്കുന്നത്. പത്ത് രൂപയാണ് വില. ശനിയാഴ്ച തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ ആശീര്‍വാദകര്‍മ്മം നടത്തും.
Navigation
Post A Comment:
0 comments: