പാവറട്ടി തിരുനാള്‍: വളണ്ടിയര്‍ സേന സജ്ജം
പാവറട്ടി വി. യൗസേപ്പിതാവിന്റെ 138-ാം തിരുനാളിനായി 1001 അംഗ വളണ്ടിയര്‍ സേന സജ്ജമായി. തിരുനാള്‍ ദിനത്തിലെ ക്രമാതീതമായി ഉണ്ടാകുന്ന തിക്കും തിരക്കും, പാര്‍ക്കിങ്ങിലെ പ്രശ്‌നങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിനായി ശനി, ഞായര്‍ ദിവസങ്ങളില്‍ വയര്‍ലെസ് സെറ്റ് ഉപയോഗിക്കും. 200 അധികം പോലീസുകാരെ നിയമിക്കും. സ്‌പെഷല്‍ കണ്‍ട്രോള്‍ റൂമും തുറക്കും. സുരക്ഷിതമായ വെടിക്കെട്ട് നടത്തിപ്പിനായി എല്ലാവിധ പരിശോധനകളും നടത്തും. എല്ലാ റൂട്ടുകളിലും ബൈക്ക് പട്രോളിങ് നടത്തും. മാല പൊട്ടിക്കല്‍, മോഷണം തുടങ്ങിയവ തടയുന്നതിനായി മഫ്ടി പോലീസിന്റെയും ഷാഡോ പോലീസിന്റെയും സേവനം ഉറപ്പുവരുത്തും. തിരുനാള്‍ ദിനത്തില്‍ പാര്‍ക്കിങ്ങിനായി ചാവക്കാട്, പറപ്പൂര്‍, കാഞ്ഞാണി, കുണ്ടുവകടവ്, ചിറ്റാട്ടുകര, പാലുവായ് എന്നീ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. യോഗം ഗുരുവായൂര്‍ എ.സി.പി. ജയചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ അധ്യക്ഷനായി. സി.ഐ. കെ. സുദര്‍ശന്‍, എസ്.ഐ. പി.ആര്‍. ബിജോയ്, ഫാ. ബിനോയ് ചാത്തനാട്ട്, ടി.ജെ. ചെറിയാന്‍, സി.സി. ജോസ്, എന്‍.ജെ. ലിയോ, ഡേവീസ്പുത്തൂര്, കെ.പി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Post A Comment:
0 comments: