സെന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിരുനാള്‍ സമാപിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2 മുതല്‍ 9 വരെ തുടര്‍ച്ചയായ ദിവ്യബലി നടന്നു. ഇംഗഌഷ് കുര്‍ബാനയ്ക്ക് മേരിമാത ജേമര്‍ സെമിനാരി റെക്ടര്‍ ഫാ. ബാബു പാണാട്ടുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
തടര്‍ന്നുനടന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഒല്ലൂര്‍ ഫൊറോന വികാരി ഫാ. നോബി അമ്പൂക്കന്‍ മുഖ്യകാര്‍മികനായി. ചേറൂര്‍ വികാരി ഫ്രാന്‍സിസ് ആലപ്പാട്ട് സന്ദേശം നല്‍കി. ഫാ. ലിന്റോ തട്ടില്‍ സഹകാര്‍മികനായി. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍പ്രദക്ഷിണവും സിമന്റ്, പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടും നടന്നു.
തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍, ട്രസ്റ്റിമാരായ ടി.ജെ. ചെറിയാന്‍, ടി.വി. ദേവസി, സി.സി. ജോസ്, എന്‍.എം. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രദക്ഷിണത്തിന് വെള്ളി, സ്വര്‍ണ്ണക്കുരിശുകളും വാദ്യമേളങ്ങളും വര്‍ണ്ണവൈവിധ്യമാര്‍ന്ന അഞ്ഞൂറില്‍പ്പരം മുത്തുക്കുടകളും ലില്ലിപ്പൂക്കളും അണിനിരന്നു. തിരുനാള്‍ ഊട്ടുസദ്യക്ക് ഒന്നരലക്ഷത്തോളം പേര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന തമിഴ് കുര്‍ബാനയ്ക്ക് ഫാ. സെബി വെള്ളാനിക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്ക് വൈലത്തൂര്‍ വികാരി ഫാ. ജോജു പനക്കല്‍ കാര്‍മികത്വം വഹിച്ചു.
രാത്രി വാനില്‍ വിസ്മയം തീര്‍ത്ത് വടക്കുവിഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ അതിമനോഹരമായ വെടിക്കെട്ട് അരങ്ങേറി.
തിങ്കളാഴ്ച നടക്കുന്ന ദിവ്യബലിക്ക് ഡെന്നീസ് മാറോക്കി കാര്‍മികത്വം വഹിക്കും. വൈകീട്ട് 7ന് വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ ഗാനമേള. ചൊവ്വാഴ്ച വൈകീട്ട് മര്‍ച്ചന്റ്‌സ് വെല്‍ഫെയറിന്റെ കുട്ടിത്താരം മെഗാഷോ അരങ്ങേറും. എട്ടാമിടത്തിരുനാളിനോടനുബന്ധിച്ച് തെക്ക് സൗഹൃദവേദിയുടെ തിരുസന്നിധി മേളമുണ്ട്.
തിരുനാളിനോടനുബന്ധിച്ച് ഗുരുവായൂര്‍ സിഐ കെ. സുദര്‍ശന്‍, പാവറട്ടി എസ്.ഐ. ബിജോയി എന്നിവരുടെ നേതൃത്വത്തില്‍ വന്‍സുരക്ഷാസന്നാഹം ഒരുക്കിയിരുന്നു.
Post A Comment:
0 comments: