പാവറട്ടി തിരുനാള്‍: രൂപക്കൂട് നിര്‍മ്മാണം പൂര്‍ത്തിയായി
വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധന്റെ രൂപക്കൂട് നിര്‍മ്മാണം പൂര്‍ത്തിയായി. പള്ളിയുടെ പ്രധാന കവാടത്തിന്റെ വടക്കുഭാഗത്താണ് സ്ഥാപിക്കുന്നത്. നാലടി ഉയരത്തിലാണ് വിശുദ്ധന്റെ തിരുസ്വരൂപം ഒരുക്കിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന രൂപക്കൂട് പത്ത് അടി ഉയരത്തിലും അഞ്ചടി വീതിയിലുമാണ് തയ്യാറാക്കിയിട്ടുള്ളത്. മുല്ലശ്ശേരി സ്വദേശി ജോര്‍ജ്ജാണ് ശില്പി. ഭണ്ഡാരവും രൂപക്കൂടിനോടു ചേര്‍ന്ന് നിര്‍മ്മിക്കുന്നുണ്ട്. തിരുനാളിന് മുമ്പായി രൂപക്കൂട് പ്രതിഷ്ഠിക്കും.
Post A Comment:
0 comments: