നോന്പുനാളുകളില്‍ സ്വീകരിച്ച ഊര്‍ജ്ജംകൊണ്ട് പാപത്തെ കീഴടക്കാനും തിന്മയുടെ സ്വാധീനങ്ങളെ അതിജീവിക്കാനുമുള്ള കാലംകൂടിയാണ് മുന്പിലുള്ളത്. ഒരു പോരാട്ടത്തിന്‍റെ കാലം. ഉപവാസത്തിന്‍റെ നാല്‍പതു ദിനങ്ങള്‍ക്കുശേഷം ഈശോ പ്രലോഭകന്‍റെ മുന്നിലൊരു യോദ്ധാവിന്‍റെ തീവ്രതയോടെ വചനങ്ങള്‍ ആയുധമാക്കുന്നത് ഓര്‍മ്മിക്കാം. നാം ജീവിക്കുന്നിടത്തോളംകാലം നാം യുദ്ധം ചെയ്യുന്നു... മരണം നിന്നെ വിജയിച്ചവനായി കണ്ടുമുട്ടുന്നില്ലെങ്കില്‍ അവന്‍ നിന്നെ ഒരു പടയാളിയായി കണ്ടുമുട്ടണമെന്ന വി. അഗസ്തീനോസിന്‍റെ വാക്കുകളില്‍ ക്രൈസ്തവ ജീവിത്തിന്‍റെ വഴികള്‍ വ്യക്തമാകുന്നു. വിശുദ്ധ ജീവിതം നയിക്കാന്‍ പരിശ്രമിക്കുന്നവരെല്ലാം പരീക്ഷണങ്ങളുടെ തീച്ചുളയിലൂടെ കടന്നുപോകുന്നവരാണ്. തിന്മയുമായുള്ള പോരാട്ടത്തില്‍ ഇടറാതെ മുന്നേറുന്നവരാണ് വിശുദ്ധിയില്‍ വളരുന്നത്. സന്യാസികളുടെ പിതാവ് എന്നറിയപ്പെടുന്ന ഈജിപ്തിലെ അന്തോണി (മൂന്നാം നുറ്റാണ്ട്) പറയുന്നത് പ്രലോഭിക്കപ്പെടാത്ത ഒരുവനു സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല എന്നാണ്. ആത്മബലം നോന്പിന്‍റെ തപശ്ചര്യകളിലൂടെ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് പ്രലോഭനങ്ങളില്‍ വിജയിക്കാനാകും.
തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ നാം യഥാര്‍ത്ഥത്തില്‍ ആരാണെന്നും, ദൈവം നമുക്കാരാണെന്നും വെളിപ്പെട്ടുകിട്ടും. നന്മ തിന്മകളുടെ സദ്ധ്യതകള്‍ക്കിടയില്‍ ഉലയുന്പോള്‍ നമ്മുടെ ബലഹീനതകളും ദൈവത്തിന്‍റെ കാരുണ്യവും വെളിപ്പെടും. പരീക്ഷണത്തിന്‍റെ ഇലയനക്കത്തില്‍ തന്നെ വീഴാനിടയുള്ള നമ്മുടെ പാപപ്രകൃതിയെ തിരിച്ചറിഞ്ഞ് ദൈവ സ്നേഹത്തിലാശ്രയിച്ച് ആത്മീയ വളര്‍ച്ച നേടാം. നോന്പിന്‍റെ നാളുകളും തിരുനാളിന്‍റെ ദിവസങ്ങളും നല്‍കിയ പുണ്യവെളിച്ചത്തില്‍ കൂടുതല്‍ സ്ഥിരതയുള്ള ആത്മീയ ജീവിതത്തിനായി നമുക്കൊരുങ്ങാം.
സസ്നേഹം
സ്റ്റാന്‍ലിയച്ചന്‍
Post A Comment:
0 comments: