Pavaratty

Total Pageviews

5,985

Site Archive

അതിരൂപത ക്വയര്‍ ഫെസ്റ് ഹാഗിയോസ് നാളെ

Share it:
അതിരൂപത ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അതിരൂപത ക്വയര്‍ ഫെസ്റ് 'ഹാഗിയോസ്-13' നാളെ റീജിയണല്‍ തിയേറ്ററില്‍ നടക്കും. അതിരൂപതയിലെ 250 ല്‍പരം ഗായക സംഘങ്ങളില്‍ നിന്നും മികവുറ്റ കലാകാരന്‍മാരെ 16 ഫൊറോന ടീമുകളായി അണിനിരത്തി നടത്തുന്ന മത്സരത്തില്‍ 400 ഓളം ഗായക സംഘങ്ങള്‍ പങ്കെടുക്കുന്നു

രാവിലെ 9.30ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തില്‍ പാടും പാതിരിയെന്നറിയപ്പെടുന്ന സംഗീതജ്ഞന്‍ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ റവ. ഡോ. ജോണ്‍സണ്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. പ്രോഗ്രാം കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഫാ. സെബി പുത്തൂര്‍, കണ്‍വീനര്‍ ബീനോജ് പെല്ലിശേരി എന്നിവര്‍ പ്രസംഗിക്കും.

വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞന്‍ ജെറി അമല്‍ദേവ് അധ്യക്ഷത വഹിക്കും. സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും. ഹാഗിയോസ് ഉപരക്ഷാധികാരി മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. പോള്‍ അറയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ലിയോ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും. 10 വര്‍ഷത്തിനു മുകളില്‍ സേവനമനുഷ്ടിച്ച ഗായക സംഘങ്ങളെ ആദരിക്കും.

Share it:

EC Thrissur

സഭാവാര്‍ത്തകള്‍

Post A Comment:

0 comments: