മഹാമഹം : തിരുനാള്‍ നോട്ടീസുകളില്‍ ഉപയോഗിക്കുന്ന ഒരു സമസ്തപദമാണിത്. തിരുനാള്‍ മഹാമഹം എന്നതിലെ മഹാ എന്നതിന് വലുത് എന്നും മഹം എന്നതിന് ബലി, കാഴ്ച വസ്തു, പ്രദക്ഷിണം എന്നുമൊക്കെയാണ് അര്‍ത്ഥം. അങ്ങനെ മഹാമഹത്തിന് വലിയ ബലി, വലിയ പ്രദക്ഷിണം എന്നൊക്കെ അര്‍ത്ഥം വരുന്നു. തിരുനാള്‍ മഹാമഹം എന്നതിന് വിശുദ്ധ ദിവസത്തെ വലിയ ബലി എന്നര്‍ത്ഥം കിട്ടും. തിരുനാളാഘോഷത്തിന്‍റെ ആത്മാവും ലക്ഷ്യവും ഒരു ബലിയാണ്, ആയിരിക്കുകയും വേണം.
മപ്രിയാന : യാക്കോബായക്കാരുടെ ഇടയില്‍ പാത്രിയര്‍ക്കീസ് കഴിഞ്ഞാല്‍ ഒന്നാമത്തെ മെത്രാപ്പോലീത്ത എന്നാണ് ഇതിനര്‍ത്ഥം. ഇതിന്‍റെ ആദിമമായ അര്‍ത്ഥം പിതാവ്, ജനിപ്പിക്കുന്നവന്‍ എന്നൊക്കെയാണ്.
മോറീസ് : വൈദിക മേലധ്യക്ഷന്മാര്‍, മാറ് മറയത്തക്കവിധം അണിയുന്ന പുറംകുപ്പായമാണ് മോറീസ്. പോര്‍ത്തുഗീസുകാര്‍ പ്രചരിപ്പിച്ച ഒരു പദമാണിത്. ലത്തീന്‍ ഭാഷയിലെ മൊറാത്തും എന്നതിന് മള്‍ബറിപ്പഴത്തിന്‍റെ നിറമുള്ള (ചുവന്ന) എന്നാണര്‍ത്ഥം. ഇതില്‍ നിന്നാണ് മോറീസ് വന്നതെന്ന് കരുതുന്നു.
മേരിറാണി മഠം, പാവറട്ടി.
Post A Comment:
0 comments: