Pavaratty

Total Pageviews

5,986

Site Archive

വിശുദ്ധ കുര്‍ബ്ബാന

Share it:



ക  ദൈവവചനപ്രഘോഷണം
1.      ത്രൈശുദ്ധ കീര്‍ത്തനം  നിങ്ങള്‍ സ്വരമു ജീവിക്കുന്ന ദൈവത്തെപ്രകീര്‍ത്തിക്കുവിന്. സകല സ്വര്‍ഗ്ഗവാസികളോടും കൂടി നാമും   ദൈവത്തെ സ്തുതിക്കുന്നു.
2.    വി. ഗ്രന്ഥവായനകള്‍ (മ) പഞ്ചഗ്രന്ഥി (അഞ്ചു പുസ്തക ങ്ങളില്‍ നിന്നുള്ള വായന  നിയമ ഗ്രന്ഥം) (യ) പ്രവാചക ഗ്രന്ഥങ്ങള്‍  പഴയ നിയമ പുസ്തകത്തില്‍ നിന്ന് (ര) ലേഖനം                             പുതിയ നിയമത്തിലെ അപ്പസ്തോല ലേഖനങ്ങള്‍, (റ) സുവിശേഷം  സുവിശേഷങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവവ                   ചനം.                    
3.    ഗീതങ്ങള്‍  പഴയനിയമ വായനയെ തുടര്‍ന്ന് അംബരമനവരതവും സുവിശേഷത്തിനു മുന്പ് ഹല്ലേലുയ ഗീതവും.
4.   കാറോസൂസ ( പ്രഘോഷണം) ശുശ്രൂഷിയുടെ കാറോസൂസ                     പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സഭയ്ക്ക് വേണ്ടിയുള്ള വൈദികന്‍റെ   മദ്ധ്യസ്ഥ/ ആശീര്‍വാദ പ്രാര്‍ത്ഥനകള്‍.
കക  കാഴ്ചവസ്തുക്കളുടെ ഒരുക്കം (കാഴ്ച സമര്‍പ്പണം)
         കാഴ്ചവസ്തുക്കള്‍ തയ്യാറാക്കുന്പോള്‍ രണ്ടുതരം ഒരുക്കങ്ങ                     ളുണ്ട്. ആദ്യത്തേതിനെ ഭൗതിക ഒരുക്കം എന്നും രണ്ടാമത്തേ                          തിനെ ആദ്ധ്യാത്മിക ഒരുക്കംഎന്നും പറയുന്നു.
(അ) ഭൗതിക ഒരുക്കം
         കാഴ്ച വസ്തുക്കള്‍ ഒരുക്കുക, അവ അള്‍ത്താരയില്‍ സമര്‍പ്പിക്കുക, ശോശപ്പകൊണ്ട് മൂടുക എന്നിവയാണ് ഭൗതിക ഒരുക്കത്തിലെ ഘടകങ്ങള്‍.
(മ) കാഴ്ചവസ്തുക്കള്‍ ഒരുക്കുന്നു.
         വീഞ്ഞിനോട് വെള്ളം ചേര്‍ക്കുന്നതിന്‍റെ അര്‍ത്ഥം ആ സമയത്തു ചൊല്ലുന്ന പ്രാര്‍ത്ഥനയില്‍ നിന്നുതന്നെ വ്യക്തമാണ്. പടയാളികളില്‍ ഒരുവന്‍ വന്ന് കര്‍ത്താവിന്‍റെ തിരുവിലാവില്‍ കുന്തംകൊണ്ട് കുത്തി. ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.               (യോഹ. 19:34) ഇതിന്‍റെ പ്രതീകാത്മകമായ ഒരു അര്‍ത്ഥം രക്തം         വി. കുര്‍ബ്ബാനയേയും വെള്ളം മാമ്മോദീസയേയും മറ്റൊരു അര്‍ത്ഥം രക്തം മിശിഹായേയും വെള്ളം സഭാംഗങ്ങളേയും അര്‍ത്ഥമാക്കുന്നു.
(യ)  കാഴ്ചവസ്തുക്കളുടെ സമര്‍പ്പണം          
         ഉപപീഠത്തില്‍ ഒരുക്കിവെച്ചിരിക്കുന്ന കാസയും പീലാസയും അള്‍ത്താരയിലേയ്ക്കു സംവഹിച്ച്, കുരിശാകൃതിയില്‍ ഉയര്‍ത്തി, ബലി പീഠത്തില്‍ പ്രതിഷ്ഠിച്ച് ശോശപ്പകൊണ്ട് മൂടുന്നു. മിശിഹായുടെ ശരീരം കുരിശില്‍ ഉയിര്‍ത്തി, തിരുക്കല്ലറയുടെ സാദൃശ്യമാകുന്ന അള്‍ത്താരയില്‍ സംസ്കരിച്ച് ശോശപ്പകൊണ്ട് കല്ലറ മൂടുന്നതായിട്ടാണ് ഈ ഭാഗം വ്യാഖ്യാനിക്കപ്പെടുന്നത്.
         ഈ കാഴ്ചവസ്തുക്കളുടെ സമര്‍പ്പണ സമയത്ത് തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും എന്നല്ല ജീവിതമാകെത്തന്നെ സമര്‍പ്പിക്കുന്ന ആത്മഭാവമാണ് നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടത്.
(ആ)        ആദ്ധ്യാത്മിക ഒരുക്കം
         പ്രധാനമായും മൂന്നു കാര്യങ്ങളാണ് ആദ്ധ്യാത്മിക ഒരുക്കത്തിലുള്ളത്. കൈകഴുകല്‍, വിശ്വാസപ്രമാണം, ബലിപീഠ പ്രവേശനം.
(മ)  കൈകഴുകല്‍  കാഴ്ചവസ്തുക്കള്‍ ഒരുക്കിയ ശേഷം ആന്തരിക ഒരുക്കത്തിനും വിശുദ്ധീകരണത്തിനുമായിട്ട് കാര്‍മ്മികന്‍ നിര്‍വ്വഹിക്കുന്നു.
(യ) വിശ്വാസപ്രമാണം  നമ്മുടെ വിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്. ഇത് ആദ്ധ്യാത്മിക ഒരുക്കത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
(ര)   ബലിപീഠ പ്രവേശനം
                കാര്‍മ്മികന്‍ മൂന്നുപ്രാവശ്യം കുനിഞ്ഞ് ആചാരം ചെയ്തുകൊണ്ട് അള്‍ത്താരയെ സമീപിക്കുന്നു. തിരുശ്ശരീരരക്തങ്ങള്‍ കൂദാശ ചെയ്യാന്‍ പോകുന്ന കാര്‍മ്മികന്‍റെ അയോഗ്യതയും കര്‍മ്മത്തിന്‍റെ ശ്രേഷ്ഠതയുമാണ് വ്യക്തമാക്കുന്നത്.
(റ)  അള്‍ത്താര ചുംബനം
                കാര്‍മ്മികന്‍ ആചാരം ചെയ്ത് അള്‍ത്താരയെ സമീപിച്ചതിനുശേഷം അതിന്‍റെ മധ്യത്തില്‍ പിതാവിനോടും, വലത്ത് പിതാവിന്‍റെ വലത്തു വശത്ത് ഉപവിഷ്ടനായിരിക്കുന്ന മിശിഹായോടും, ഇടത്ത് പരിശുദ്ധാത്മാവിനോടും സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിന് ഈ ചുംബനം അര്‍ത്ഥമാക്കുന്നു.
                                                                                                                (തുടരും...)
                                                                                നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍
                                                                                ഫാ. ലിന്‍റോ തട്ടില്‍
Share it:

EC Thrissur

കുഞ്ഞച്ചന്‍റെ കത്ത്

No Related Post Found

Post A Comment:

0 comments: