കെ. സി. വൈ. എം.
ധര്‍ണ്ണ നടത്തി
കെ. സി. വൈ. എം. സംഘടനയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ വെച്ച് 2013 മാര്‍ച്ച് 26ാം തിയ്യതി ഉച്ചകഴിഞ്ഞ് 6 മണിക്ക് നടത്തിയ സായാഹ്ന ധര്‍ണ്ണ തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാപ്പോലീത്ത മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
ദുഃഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അദ്ധ്യാപകര്‍ക്കുള്ള ഇംഗ്ലീഷ് സെമിനാര്‍ പദ്ധതി, ദുഃഖശനിയാഴ്ച ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്ക് പ്രവര്‍ത്തിദിവസം എന്നിവ അനുവദിച്ച ഗവര്‍മെന്‍റിന്‍റെ നടപടിക്കെതിരെയുള്ള പ്രതിഷേധ റാലി തൃശ്ശൂര്‍ പുത്തന്‍പളളിയില്‍ നിന്ന്, കെ. സി. വൈ. എം. ചെയര്‍മാന്‍ ശ്രീ ലാസര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച് കോര്‍പ്പറേഷന്‍ ഓഫീസിന്‍റെ മുന്നില്‍ വെച്ച് സായാഹ്ന ധര്‍ണ്ണ സമാപിച്ചു.
Post A Comment:
0 comments: