Pavaratty

Total Pageviews

5,985

Site Archive

മെയ് മാസ റാണിയെ ഓര്ക്കുന്പോള്...

Share it:
അമ്മയുടെ അരികത്ത് ഇരിക്കുക, അമ്മയുടെ തലോടല് അനുഭവിക്കുക ഏതു മക്കള്ക്കും സന്തോഷമുളവാക്കുന്ന അനുഭവമാണ്.
“ചേലുള്ള രാവില്
താരാട്ടു പാടിയുറക്കാന് കൊതിക്കുന്ന
അമ്മതന് തോളില്
ഉറങ്ങുന്നകുഞ്ഞിനെപ്പോല് ഞാന് കിടന്നു.”
അമ്മയുടെ തോളില് സുരക്ഷിതനായി കിടന്നുറങ്ങുന്ന കുഞ്ഞിന്റെ സന്തോഷവും സുരക്ഷിതത്വവും.
മെയ്മാസത്തില് നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിനെ നാം വിശേഷവിധിയായി ഓര്ക്കുന്നു. ലോകത്തില് മനുഷ്യന് പലതും തെരഞ്ഞടുക്കാന് സ്വാതന്ത്യ്രമുണ്ട്. ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം, പാര്പ്പിടം, കൂട്ടിനുള്ള വ്യക്തി അങ്ങനെ പലതും. സ്വന്തം മക്കളെപ്പോലും ശാസ്ത്രപരീക്ഷണങ്ങള്ക്കു വിധേയമാക്കി തെരഞ്ഞെടുക്കാന് മനുഷ്യന് കഴിയുന്നു. എന്നാല് ലോകത്തില് ഒരാള്ക്കും ഇന്നോളം സ്വന്തം അമ്മയെ തെരഞ്ഞെടുക്കാന് അവസരമുണ്ടായിട്ടില്ല. എന്നാല് ദൈവപുത്രന് അതിന് അവസരം ലഭിച്ചു. തനിക്കുവേണ്ടിഅര്പ്പിക്കാന് സന്മനസ്സുള്ള പരിശുദ്ധയില് പരിശുദ്ധയായ ഒരമ്മയെ യേശു തെരഞ്ഞെടുത്തു. ഭൂമിയോളം താഴാനുള്ള എളിമയും വാനോളം ഉയര്ത്തപ്പെടാനുള്ള വിശുദ്ധിയും സ്വന്തമാക്കിയിട്ടുള്ള ഒരു ഗ്രാമീണ വനിതയെ ദൈവം തെരഞ്ഞെടുത്തു. എല്ലാ തലമുറകളും ഭാഗ്യവതി എന്ന് പ്രകീര്ത്തിക്കുന്ന മറിയം ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായ ക്രിസ്തുവിന്റെ ഏറ്റവും അരികിലാണ് നില്ക്കുന്നത്. ഒരു വസ്തു സൂര്യനോട് എന്തുമാത്രം അടുക്കുന്നുവോ, അത്രയും താപം ആ വസ്തുവിന് ഉണ്ടായിരിക്കും. നിത്യസൂര്യനും നിത്യനന്മയുമായ യേശുവിനോട് ചേര്ന്ന് നില്ക്കുന്ന മറിയം അങ്ങനെയാണ് നന്മ നിറഞ്ഞവളാകുന്നത്. ഉത്തമയായ ഒരു സ്ത്രീ, സ്നേഹസന്പന്നയായ ഒരു ഭാര്യ, വത്സലയായ ഒരു അമ്മ മറിയത്തിന്റെ മഹത്വം വിവരിക്കുന്നിടത്ത് ദൈവശാസ്ത്രജ്ഞനായ ഷില്ലെ ബെക്സ് പറയുന്നത് “മാതൃത്വത്തിലാണ് അവള് കന്യകയായത്. അവളുടേത് കന്യകാമാതൃത്വമാണ്” എന്നാണ്. പരിശുദ്ധ മറിയത്തെ പ്രത്യേകമായി വണങ്ങുന്ന മെയ് മാസത്തില് അമ്മയിലുള്ള സുകൃതങ്ങള് നമ്മിലേയ്ക്ക് പകര്ത്താം. നന്മയില് ജീവിക്കാം. അമ്മ നമ്മെ സഹായിക്കട്ടെ.
എല്ലാവര്ക്കും നന്മ നേര്ന്നുകൊണ്ട്.
നിങ്ങളുടെ സ്വന്തം
നോബി അച്ചന്.


Share it:

EC Thrissur

ഇടയ ശബ്ദം

No Related Post Found

Post A Comment:

0 comments: