കുഗ്രാമത്തില് പിറന്ന്, രണ്ടാമത്തെ വയസ്സില് അച്ഛനെ നഷ്ടപ്പെട്ട ജോണി ബോസ്കോയെ യുവജനങ്ങളുടെ വഴികാട്ടിയായ വിശുദ്ധ ഡോണ്ബോസ്കോയാക്കി മാറ്റിയത് അനുകൂലമായ കുടുംബാന്തരീക്ഷവും അമ്മ മാര്ഗരറ്റിന്റെ ശിക്ഷണവുമായിരുന്നു. പ്രശസ്ത കവി വില്യം വേര്ഡ്സ് വര്ത്ത് ദശകങ്ങള്ക്കു മുന്പ് മനശാസ്ത്രജ്ഞന്മാരുടെ ആധികാരിക ഗവേഷണത്തിന്റെ പിന്ബലത്തില് നമ്മെ ഓര്മ്മപ്പെടുത്തിയതാണ് “ഇവശഹറ ശെ വേല ളമവേലൃ ീള ാമി” മനുഷ്യത്വത്തിന്റെ പിതൃത്വം ശൈശവത്തിലും ബാല്യകാലത്തിലുമാണ്. മൂല്യങ്ങളില് അടിയുറച്ച തലമുറ, ധാര്മ്മികരായ ജനത എന്നെല്ലാം നേതാക്കള് കവലകളില് പ്രസംഗിക്കുന്പോഴും ബാല്യത്തില് നിന്ന് നാം ആര്ജ്ജിക്കേണ്ട സുകൃതങ്ങള് നഷ്ടമായാല് സര്വ്വവും വ്യര്ത്ഥമെന്ന് മനസ്സിലാക്കുക. ജീവിതത്തിന്റെ നട്ടെല്ലായി തീരേണ്ട ഈ സുകൃതങ്ങള് കുടുംബങ്ങളില് നിന്നാണ് സ്വീകരിക്കേണ്ടത്. പുതുതലമുറയിലുള്ള കുട്ടികള് വഷളായിക്കൊണ്ടിരിക്കുന്നതിന് ആരാണ് ഉത്തരവാദികള്? ടെലിവിഷനും, ഇന്റര്നെറ്റും, മൊബൈല് ഫോണുമാണെന്ന് പ്രശ്നത്തിന്റെ അടിസ്ഥാനകാരണം മനസ്സിലാക്കത്തവന് പറയും. ആത്യന്തികമായി മാതാപിതാക്കളെയാണ് കുറ്റപ്പെടുത്തേണ്ടത്. മാതാപിതാക്കളുടെ ശിക്ഷണത്തെയും സമയോചിതമായ ഇടപെടലുകളേയും ആശ്രയിച്ചാണ് കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നത്. വീട്ടില് നിന്ന് ലഭിക്കേണ്ട സൗഹൃദം, പരിഗണന, വൈകാരിക ജീവിതപാഠങ്ങള്, തിരുത്തലുകള് ഇവയൊക്കെ കുട്ടികള്ക്ക് നല്കാനുള്ള സമയോ സൗകര്യമോ പലപ്പോഴും മാതാപിതാക്കള്ക്ക് കിട്ടുന്നില്ല. പകരം ധാരാളിത്തംകൊണ്ടും സമ്മാനങ്ങള്കൊണ്ടും കുട്ടികളെ സ്നേഹിക്കാന് ശ്രമിക്കുന്നു പലരും. പ്രതിസന്ധി ഘട്ടം വരുന്പോള് സഹായത്തിനായി ആദ്യം മാതാപിതാക്കളെ ഓര്മ്മിക്കുന്ന ബന്ധം വളര്ത്തിയെടുക്കണം. കുട്ടികള്ക്കുവേണ്ടി സമയം ചെലവിടുന്നതിനു പകരം പണം നല്കി സന്തോഷിപ്പിക്കുന്നത് അബദ്ധമാണ്. മൂല്യമുള്ള നാളത്തെ തലമുറയ്ക്കുവേണ്ടി ഈ പുതുവര്ഷത്തില് നമുക്ക് പ്രതിജ്ഞയെടുക്കാം. നന്മ നിറഞ്ഞ ഒരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഏറ്റവും സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം നോബി അച്ചന്.
Navigation
Post A Comment:
0 comments: