പ്രിയ കൂട്ടുകാരേ, ഒരുപാട് പ്രതീക്ഷകളോടെ പുതിയ തീരുമാനങ്ങളുമായി നാം ഒരു പുതിയ വര്ഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഒരിക്കലും തിരിച്ചുവരാന് കഴിയാത്തവിധത്തില് 2011 നമ്മെ വിട്ടുപോയിരിക്കുന്നു. ഓര്മ്മിക്കുവാനും ഓമനിക്കുവാനും എത്രയെത്ര അനുഭവങ്ങള് തന്നുകൊണ്ടാണ് ഒരു വര്ഷം നമ്മെ വിട്ടകന്നത്. കൃഷിക്കാരന് അവനോട് പറഞ്ഞു ‘‘യജമാനനേ, ഈ വര്ഷംകൂടെ അത് നില്ക്കട്ടെ. ഞാന് അതിന്റെ ചുവട് കിളച്ച് വളമിടാം. മേലില് അത് ഫലം നല്കിയേക്കാം. ഇല്ലെങ്കില് നീ അത് വെട്ടികളഞ്ഞുകൊള്ളുക.” ‘ഫലം തരാത്ത അത്തിവൃക്ഷം’ എന്ന ഉപമ പൂര്ത്തിയാകാത്ത ഉപമയായിട്ടാണ് ബൈബിള് പണ്ഡിതന്മാര് വിലയിരുത്തുന്നത്. മുകളില് പറഞ്ഞ വചനത്തിനുശേഷം ആ വചന ഭാഗം അവിടെ അവസാനിക്കുകയാണ്. അത് ഫലം പുറപ്പെടുവിച്ചോ, അതോ വെട്ടിക്കളയപ്പെട്ടാ തുടങ്ങിയ ചോദ്യങ്ങള് ഒരു തരത്തില് അപ്രസക്തമാണ്. കാരണം ഈ ഉപമ പൂര്ത്തിയാക്കപ്പെടേണ്ടതും പൂരിപ്പിക്കപ്പെടേണ്ടതും ഓരോ വ്യക്തിയുടേയും ജീവിതത്തിലാണ്. ‘2012’ വര്ഷം കൂടി കാണാന് ദൈവം നമ്മെ അനുവദിച്ചിരിക്കുന്നു. ഈശോ ആഗ്രഹിച്ച ഫലം പുറപ്പെടുവിക്കാന് ‘2011 വര്ഷം’ എന്നെ സഹായിച്ചോ പുതുവര്ഷം നമുക്ക് പുത്തനുണര്വ്വിനുള്ള അവസരമാണ്. കഴിഞ്ഞുപോയതിനെയോര്ത്ത് കരഞ്ഞുതീര്ക്കാനുള്ളതല്ല ജീവിതം. കഴിഞ്ഞതിനെക്കുറിച്ച് വിലയിരുത്തി, കുറവുണ്ടെങ്കില് അത് പരിഹരിച്ചു മുന്നോട്ട് പോകാന് സാധിക്കട്ടെ. പുതുവര്ഷം നമ്മോട് പറയുന്നത് പുതിയ സൃഷ്ടിയായിത്തീരുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ‘പഴയമനുഷ്യനെ’ ഉരിഞ്ഞ് പുതിയ മനുഷ്യനെ ധരിക്കണമെന്ന് വി. പൗലോസ് നമ്മെ ഓര്മ്മിപ്പിക്കുന്പോള് ചില നിര്ണ്ണായക തീരുമാനങ്ങളിലേക്ക് അത് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നതും. ‘പഴയ മനുഷ്യനെ ഉരിഞ്ഞ്’ എന്ന പദപ്രയോഗം പഴയ മനുഷ്യന്റെ മലിനമായ ചിന്താരീതികള്, തഴക്കദോഷങ്ങള് എന്നിവ ഉപേക്ഷിക്കുന്നതിന് കാരണമാകാം. അതുപോലെ ‘പുതിയ മനുഷ്യനെ ധരിക്കുക’ എന്നുള്ളത് പുതിയ മനുഷ്യന്റെ ഹൃദയവും ആത്മാവും സ്വീകരിക്കുവാന് ശക്തി തരണം. എഫേ 5:14ല് വി. പൗലോസ് ഇപ്രകാരം ഓര്മ്മിപ്പിക്കുന്നുണ്ട്. ‘‘ഉറങ്ങുന്നവനേ ഉണരുക. മരിച്ചവരില് നിന്ന് എഴുന്നേല്ക്കുക. ക്രിസ്തു നിന്റെ മേല് പ്രകാശിക്കും.” പുതിയ വര്ഷം ഉണര്വ്വിന്റെ ഒരു വര്ഷമാകട്ടെ. എല്ലാം പുതിയ ഉന്മേഷത്തോടെ ചെയ്യാന് സര്വ്വശക്തന് അനുഗ്രഹിക്കട്ടെ. ഏവര്ക്കും പുതുവത്സരത്തിന്റേയും വരാന് പോകുന്ന വി. സെബസ്ത്യാനോസിന്റെ തിരുനാളിന്റേയും പ്രാര്ത്ഥനകളും മംഗളങ്ങളും ആശംസിക്കുന്നു. സ്നേഹത്തോടെ
ജോണച്ചന്.
Post A Comment:
0 comments: