ബഹു. വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തില് പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. പി. ജെ. ജെയിംസ് സ്വാഗതമാശംസിച്ചു. 13.11.2011 ലെ യോഗ റിപ്പോര്ട്ടും, 2011 നംവബര് മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
പള്ളി സംഘടനകള് നടത്തുന്ന പ്രവര്ത്തനങ്ങളില് പള്ളി കോന്പൗണ്ടില് പുറമെനിന്നുള്ള പരസ്യങ്ങള് പ്രദര്ശിപ്പിക്കണമെങ്കില് പ്രതിനിധിയോഗത്തിന്റെ അനുമതി വാങ്ങിക്കണമെന്നും, ഗായകസംഘം ക്രിസ്തുമസ്സിന് നടത്തുന്ന ഗാനമേളയ്ക്ക് വ്യവസ്ഥകളോടെ പരസ്യങ്ങള് പ്രദര്ശിപ്പിക്കുന്നതിനും അനുവദിച്ചു.
ദര്ശന തിരുനാളിന്റെ പ്രധാന വെടിക്കെട്ട് ഞായറാഴ്ച വൈകീട്ട് 7.30ന് നടത്തുന്നതിനും, തിരുനാള് ദിവസം നേര്ച്ച കൊടുക്കുന്നത് പേക്കറ്റില് കൊടുക്കുവാനും തീരുമാനിച്ചു.
കൈക്കാരന് പുലിക്കോട്ടില് ജോസഫ് ജെയിംസ് കണക്കും താക്കോലുകളും റിക്കാര്ഡുകളും യോഗത്ത് സമര്പ്പിക്കുകയും ആയത് ബഹു. വികാരിയച്ചന് കൈക്കാരന് പുത്തൂര് വര്ക്കി ഡേവീസിനെ ഏല്പിക്കുകയും ചെയ്തു.
Post A Comment:
0 comments: