Pavaratty

Total Pageviews

Site Archive

13-11-2011 പ്രതിനിധിയോഗ തീരുമാനങ്ങള്‍

Share it:
വികാരി നോബി അന്പൂക്കനച്ചന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാര്‍ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. പി. ജെ. ജെയിംസ് സ്വാഗതമാശംസിച്ചു. 09-10-11ലെ പ്രതിനിധിയോഗം റിപ്പോര്‍ട്ടും, 2011 ഒക്ടോബര്‍മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
 സെന്‍റ് ജോണ്‍ യൂണിറ്റ് പ്രതിനിധി അന്തരിച്ച ശ്രീമതി എലവത്തിങ്കല്‍ ഗബ്രിയേല്‍ ഭാര്യ സെലീനയ്ക്കുവേ­ി പ്രാര്‍ത്ഥിച്ചു.   ടി യൂണിറ്റിന്‍റെ പുതിയ പ്രതിനിധിയായി എടക്കളത്തൂര് റാഫേല്‍ ഭാര്യ ലിസ്സിയെ നിശ്ചയിച്ചു.
 നമ്മുടെ ഇടവകാംഗങ്ങളായ ഡീക്കന്മാരുടെ തിരുപട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന സല്‍ക്കാരത്തിന് ഇടവകയിലെ എല്ലാ വീടുകളില്‍ നിന്നും ഒരാള്‍ സംബന്ധിക്കണമെന്നും ആയതിന് വേ­ ചെലവ് പള്ളി വഹിക്കാമെന്നും തീരുമാനിച്ചു.
 പാരിഷ്ഹാള്‍ ഉപയോഗിക്കുന്നതിന് ഓരോ ഭാഗത്തിനും ഇടവകക്കാരില്‍ നിന്ന് 2012 ജനുവരി 1 മുതല്‍ ഗ്രൗ­് ഫ്ളോര്‍ ഒരു ഭാഗത്തിന് 3500/ രൂപ വീതവും മുകള്‍ ഭാഗത്തിന് 7500/ രൂപയും ഹാള്‍ മൊത്തം എടുക്കാന്‍ 15000/ രൂപയും ആയി നിശ്ചയിച്ചു.
 തിരുനാള്‍ പ്രദക്ഷിണ വെടിക്കെട്ട് (സിമന്‍റ് പെയിന്‍റ് തൊഴിലാളികള്‍) കമ്മറ്റി നടത്തുന്ന സൗജന്യ നേത്രചികിത്സാക്യാന്പിന് സെന്‍റ് ജോസഫ് എല്‍. പി. സ്കൂള്‍ വിട്ടുകൊടുക്കുന്നതിനും തീരുമാനിച്ചു.
 പള്ളിയിലെ പഴയ ര­് ഓര്‍ഗന്‍ ലേലം ചെയ്ത് വില്‍ക്കുന്നതിനും പുതിയ ഒരു ഓര്‍ഗന്‍ വാങ്ങിക്കുന്നതിനും, ശവസംസ്കാരത്തിന് ഉപയോഗിക്കാന്‍ വ­ിയില്‍ ഫിറ്റ് ചെയ്യാന്‍ പാകത്തിന് മൂന്ന് സ്ലീവാക്കുരിശ് വാങ്ങിക്കുന്നതിനും (സ്വര്‍ണ്ണക്കളര്‍ 1,  വെള്ളിക്കളര്‍ 2) തീരുമാനിച്ചു.
 പുതിയതായി വെളിച്ചെണ്ണ വഴിപാട് തുടങ്ങുവാന്‍ തീരുമാനിച്ചു. ആയതിന് 10/ രൂപ നിരക്ക് നിശ്ചയിക്കുകയും ചെയ്തു.
 ഊട്ടുശാല അടുക്കളഭാഗം ഷെഡ് കിഴക്കുവശത്തേയ്ക്ക് നീട്ടിപണിയുന്നതിനും തീരുമാനിച്ചു.
 പ്രതിനിധിയോഗത്തില്‍ തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം വരാത്ത മെന്പര്‍മാരെ അറിയിപ്പ്കൂടാതെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
 ഇടവകദിനം കമ്മറ്റിക്കാരായി 1. എടക്കളത്തൂര് ജോസഫ് തോമസ് ദാസ്, 2. തറയില്‍ കൊച്ചൗസേപ്പ് ജെയ്ക്കബ്, 3. ചിരിയങ്ക­ത്ത് ദേവസ്സിക്കുട്ടി ചാക്കോ, 4. പുലിക്കോട്ടില്‍ ജോസ് പോള്‍, 5. പുലിക്കോട്ടില്‍ ഇട്ടൂപ്പ് ഡേവീസ്, 6. ചീരന്‍ ഫ്രാന്‍സീസ് ഭാര്യലില്ലി 7. പൂത്തൂര് പോള്‍ ഭാര്യ ലീന, 8. ചിറ്റിലപ്പിള്ളി ജോയ് ഭാര്യ ജിജി എന്നിവരെ നിശ്ചയിച്ചു.
 പള്ളി മണ്ഡപത്തിന് മുന്‍ഭാഗത്ത് ‘‘വി. യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേ­ി അപേക്ഷിക്കണമേ” എന്ന ബോര്‍ഡ് ലൈറ്റ് കൊ­് എഴുതുന്നതിനും, കാരമുക്ക് പള്ളി പണിക്കായി ഇടവകയില്‍ പിരിവ് നടത്തുന്നതിന് (ഡിസംബര്‍ 11) അനുവദിക്കുന്നതിനും തീരുമാനിച്ചു.
 കെ. സി. വൈ. എം., ദര്‍ശന സഭ എന്നിവര്‍ നടത്തുന്ന ചികിത്സാ സഹായപദ്ധതികള്‍ക്ക് അനുവാദം നല്‍കുന്നതിനും, ക്രിസ്തുമസ് രാത്രിയില്‍ ഗായകസംഘം ഗാനമേള നടത്തുന്നത് അനുവദിക്കുന്നതിനും തിരുമാനിച്ചു.
       സെക്രട്ടറി

Share it:

പ്രതിനിധിയോഗതീരുമാനങ്ങള്‍

Post A Comment:

0 comments: