Pavaratty

Total Pageviews

5,985

Site Archive

അതിരൂപത ക്രിസ്തുമസ്സ് ആഘോഷം

Share it:

പ്രൊഫഷണല്‍ സി. എല്‍. സി. യുടെ ഈ വര്‍ഷത്തെ അതിരൂപതാ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഡിസംബര്‍ 23-ാം തിയ്യതി പാവറട്ടി പ്രൊഫ. സി. എല്‍. സി. യുടെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനവും കേക്കുമുറിക്കല്‍ ചടങ്ങും വികാരി ജനറാള്‍ മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍ നിര്‍വ്വഹിച്ചു. അതിരൂപത പ്രസിഡണ്ട് ശ്രീ. എസ്. വി. റപ്പായി സ്വാഗതമാശംസിച്ചു. യോഗത്തിന് അതിരൂപത സി. എല്‍. സി. പ്രൊമോട്ടര്‍ ആന്‍റണി കൊളന്പ്രത്ത് അദ്ധ്യക്ഷം വഹിച്ചു. കുമാരി ജീന്‍ പ്രാര്‍ത്ഥനാഗാനവും, കുമാരി സംഗീത സ്റ്റാന്‍ലി നൃത്തവും അവതരിപ്പിച്ചു. പാവറട്ടി ഇടവക വികാ#ി ഫാ. നോബി അന്പൂക്കന്‍ ക്രിസ്തുമസ്സ് സന്ദേശം നല്‍കുകയുണ്ടായി. അഡ്വ. ബ്രാഡ്ലി (അതിരൂപത സെക്രട്ടറി) ശ്രീ. വി. സി. ജോണ്‍ (അതിരൂപത ട്രഷറര്‍) സി. ലീന, സി. ഷാരോണ്‍, ശ്രീ. എന്‍. ആര്‍. വര്‍ക്കി, ഫെറിന്‍ ജേക്കബ്ബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ. എം. പി. ജെറാം മാസ്റ്റര്‍ നന്ദി പറഞ്ഞു.
Share it:

EC Thrissur

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: