മിശിഹായില്‍ പ്രിയ ഇടവക ജനങ്ങളെ,
പാവറട്ടി ഇടവകയാകുന്ന വലിയ കുടുംബത്തിലെ പ്രധാന ഘടകമാണ് ഓരോ കുടുംബവും. കുടുംബങ്ങളുടെ കെട്ടുറപ്പാണ് ഇടവകയുടെ മുതല്‍ക്കൂട്ട്. ഓരോ കുടുംബവും തിരുകുടുംബങ്ങളായി മാറേണ്ടകാലം അതിക്രമിച്ചു. ഈ അവസരത്തില്‍ ലൂക്കായുടെ സുവിശേഷം 2-ാം അദ്ധ്യായം 14-ാം വാചകം കൂടുതലായി ചിന്തിക്കേണ്ടതുണ്ട്. വചനം പറയുന്നു: “അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം” എന്ന്. ഭൂമിയില്‍ സമാധാനം എന്നുള്ളതിന് പകരം കുടുംബത്തില്‍ സമാധാനം എന്നൊരു വ്യത്യസ്ത ഭാഷ്യവുമുണ്ട്. അതിനുള്ള ന്യായം ഇന്ന് കുടുംബങ്ങളിലാണ് സമാധാനം ഏറ്റവും ആവശ്യമുള്ളത്. അവിടെ സമാധാനം ഉണ്ടാകുന്പോള്‍ ഭൂമിയില്‍ എങ്ങും വ്യാപിച്ചുകൊള്ളും. നമ്മുടെ സാധാരണ കുടുംബങ്ങളിലൊന്നും തന്നെ ഇന്ന് ഭക്ഷണ ദൗര്‍ലഭ്യമോ മറ്റു ഭൗതിക സൗകര്യങ്ങളുടെ അഭാവമോ ഇല്ലെന്ന് പറയാം. എന്നാല്‍ ഇല്ലാത്തത് ഒന്നുണ്ട് സ്നേഹം. ഭൂമിയിലെ പറുദീസ എന്ന് കുടുംബത്തെ വിശേഷിപ്പിക്കുന്നത് അതിലെ സുഖസൗകര്യങ്ങളും അഡംബരങ്ങളും കണക്കിലെടുത്തല്ല, അവിടെ നിലനില്‍ക്കുന്നതും നിലനില്‍ക്കേണ്ടതുമായ അന്തരീക്ഷത്തിന്‍റേയും പരസ്പരമുള്ള ബന്ധങ്ങളുടേയും അടിസ്ഥാനത്തിലാണ്.
നല്ല ബന്ധം സാധ്യമാകുന്നതിന് ശരിയായ ആശയ സംവേദനം ആവശ്യമാണ്. തുറവിയുള്ള മനസ്സ് ഉണ്ടെങ്കില്‍ ഒരു പരിധിവരെ നമ്മുടെ കുടുംബങ്ങളിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ഇങ്ങനെയുള്ള കുടുംബങ്ങളില്‍ സമാധാനം ഉണ്ടാവുക സ്വാഭാവികമാണ്. ഈ കുടുംബങ്ങളാണ് തിരുകുടംബങ്ങളായി മാറുന്നത്. നമുക്ക് തിരുകുടുംബത്തിലേയ്ക്ക് കടന്നുവരാം... എല്ലാവിധ ദൈവാനുഗ്രഹങ്ങളും നേരുന്നു.
സ്നേഹമുള്ളവരേ പൗരോഹിത്യ ജീവിതത്തിന്‍റെ ഒന്നാംക്ലാസ്സായ പാവറട്ടി ഇടവകയിലെ എന്‍റെ സേവനം അവസാനിക്കുകയാണ്. ഈ ഒന്നാം ക്ലാസ്സില്‍ നിങ്ങള്‍ എന്നോട് കാണിച്ച സ്നേഹത്തിനും സഹകരണത്തിനും പ്രാര്‍ത്ഥനക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഒത്തിരി സ്നേഹത്തോടെ..
നിങ്ങളുടെ സ്വന്തം കൊച്ചച്ചന്‍
ഫാ. ആന്‍റണി അമ്മുത്തന്‍
Post A Comment:
0 comments: