Pavaratty

Total Pageviews

5,987

Site Archive

ദര്‍ശന സഭ ശതോത്തര രജതജൂബിലി സമാപനം

Share it:

പാവറട്ടി ഇടവക ദര്‍ശന സഭ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ജനുവരി 13-ാം തിയ്യതി ഞായറാഴ്ച സെന്‍റ് ജോസഫ്സ് പാരിഷ് ഹാളില്‍ വെച്ച് നടന്നു. അന്നേദിവസം വൈകീട്ട് 5 മണിക്ക് ബ. ആന്‍റണി അമ്മുത്തച്ചന്‍റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. 6.15ന് സീറോ മലബാര്‍ സഭയുടെ കൂരിയ മെത്രാന്‍ മാര്‍. ബോസ്കോ പുത്തൂര്‍ പിതാവിനെ ഇടവകജനം ഔദ്യോഗികമായി സ്വീകരിച്ചു. ദേവാലയത്തില്‍ പ്രവേശിച്ച പിതാവ് വിശുദ്ധ യൗസേപ്പിതാവിന്‍റെ നൊവേന ചൊല്ലി ഇടവകജനങ്ങളെ ആശീര്‍വദിച്ചു. തുടര്‍ന്ന് സമാപനസമ്മേളത്തില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവര്‍ക്കും സ്നേഹവിരുന്ന് നല്‍കി. വൈകീട്ട് 6.30ന് സമാപന സമ്മേളനം ആരംഭിച്ചു. സി. കെ. സി. ബാലഭവന്‍റെ രംഗപൂജയ്ക്കുശേഷം ബ. നോബിയച്ചന്‍ സ്വാഗതം ആശംസിച്ചു. ജൂബിലി ജനറല്‍ കണ്‍വീനര്‍ ശ്രീ. എന്‍. എം ആന്‍റണി മാസ്റ്റര്‍ ജൂബിലി വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍. ബോസ്കോ പുത്തൂര്‍ പിതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. തൃശൂര്‍ അതിരൂപത വികാരിജനറല്‍ മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. പാലയൂര്‍ തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ വെരി. റവ. ഫാ. ബര്‍ണാര്‍ഡ് തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത ദര്‍ശന സഭ ഡയറക്ടര്‍ റവ. ഫാ. ജോസ് തെക്കക്കര ജൂബിലി സന്ദേശം നല്‍കി. പാവറട്ടി സെന്‍റ് തോമസ് ആശ്രമാധിപന്‍ വെരി. റവ ഫാ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. ഹൃദയ-വൃക്ക ശസ്ത്രക്രിയ നിധി വിതരണ പ്രഖ്യാപനം റവ. ഫാ. ആന്‍റണി അമ്മുത്തനും തൃശ്ശൂര്‍ അതിരൂപതാ തലത്തില്‍ നടത്തിയ ഉപന്യാസമത്സരത്തിലെ വിജയകിള്‍ക്കുള്ള  കേഷ് അവാര്‍ഡ് വിതരണം റവ. ഫാ. സ്റ്റാന്‍ലി ചുങ്കത്ത് ഛഎങ ഇമു ഉം നിര്‍വ്വഹിച്ചു. മാനേജിഗ് ട്രസ്റ്റി ശ്രീ. എം. എ. തോമസ്, കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ അഡ്വ. വിന്‍സന്‍റ്, ഭക്തസംഘടന ഏകോപന സമിതി സെക്രട്ടറി ശ്രീ. ടി. എല്‍ മത്തായി മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സമ്മേളത്തില്‍ മനോഹരങ്ങളായ വിവിധ കാര്യപരിപാടികളും അവതരിപ്പിക്കുകയുണ്ടായി. പാവറട്ടി സാന്‍ ജോസ് നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ പാപ്പാഗാനത്തിനുശേഷം 8.55 ന് ജൂബിലി സമാപന സമ്മേളനം സമംഗളം പര്യവസാനിച്ചു.
Share it:

EC Thrissur

സംഘടനാ വാര്‍ത്തകള്‍

No Related Post Found

Post A Comment:

0 comments: